''കൊല ചെയ്തശേഷം ലേഡി മാക്ബത്ത് പറഞ്ഞതാണ്: ഐ ലവ് മൈ ഷേക്‌സ്പിയര്‍''- വില്ലന്‍ ഓഫീഷ്യല്‍ ടീസര്‍ ഇറങ്ങി

''അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകിക്കളയാന്‍ കഴിയില്ല''
''കൊല ചെയ്തശേഷം ലേഡി മാക്ബത്ത് പറഞ്ഞതാണ്: ഐ ലവ് മൈ ഷേക്‌സ്പിയര്‍''- വില്ലന്‍ ഓഫീഷ്യല്‍ ടീസര്‍ ഇറങ്ങി

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വില്ലന്‍ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സു നിറഞ്ഞ ത്രില്ലര്‍ ചിത്രമാണിതെന്ന് ഒറ്റക്കാഴ്ചയില്‍ത്തന്നെ മനസ്സിലാക്കാവുന്ന ചിത്രമാണ് വില്ലന്‍. വില്ലന്‍ ഇതില്‍ മോഹന്‍ലാല്‍ തന്നെയാണെന്ന സൂചനകള്‍ മുന്നോട്ടുവയ്ക്കുന്നതാണ് ടീസര്‍. ''അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകിക്കളയാന്‍ കഴിയില്ല'' എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഡയലോഗ് ആ വില്ലന്‍ താന്‍തന്നെയെന്നുള്ള സൂചനകളാണ് നല്‍കുന്നത്.

എന്നാല്‍ ഒരു പോലീസ് ഓഫീസറാകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ പറ്റില്ല. മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യരും അഭിനയിക്കുന്നുണ്ട്. മഞ്ജുവാര്യര്‍ ടീസറില്‍ ഒറ്റ സീനില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.
റോക്ക്‌ലൈന്‍ എന്റര്‍ടെയിന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പൃഥ്വിരാജ്, വിശാല്‍, ഹന്‍സിക മോദ്വാനി, റാഷി ഖന്ന, സിദ്ദീഖ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ വേഷമിടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com