കാര്‍ട്ടൂണ്‍ കാണാനല്ല തീയറ്ററിലെത്തിയത്,രാജമൗലി പ്രേക്ഷകരെ വിഡ്ഢികളാക്കി; ബാഹുബലിക്കെതിരെ കെആര്‍കെ

തീയറ്ററിലെത്തിയത് സിനിമ കാണുന്നതിനാണെന്നും കാര്‍ട്ടൂണ്‍ കാണാനല്ലെന്നുമാണ് ട്വിറ്ററിലൂടെയുള്ള കെആര്‍കെയുടെ പ്രതികരണം
കാര്‍ട്ടൂണ്‍ കാണാനല്ല തീയറ്ററിലെത്തിയത്,രാജമൗലി പ്രേക്ഷകരെ വിഡ്ഢികളാക്കി; ബാഹുബലിക്കെതിരെ കെആര്‍കെ

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ബാഹുബലി തീയറ്ററിലെത്തിയത് ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കെതിരെ വിമര്‍ശനവുമായി ഹിന്ദി സിനിമാ നടന്‍ കമാല്‍ ഖാന്‍. ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കാര്‍ട്ടുണ്‍ എന്ന് വിമര്‍ശിച്ചാണ് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്. 

തീയറ്ററിലെത്തിയത് സിനിമ കാണുന്നതിനാണെന്നും കാര്‍ട്ടൂണ്‍ കാണാനല്ലെന്നുമാണ് ട്വിറ്ററിലൂടെയുള്ള കെആര്‍കെയുടെ പ്രതികരണം. യാഥാര്‍ഥ്യത്തില്‍ നിന്നും നൂറ് ശതമാനവും വിട്ടുനില്‍ക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ കഥയും, വൈകാരികതയും, എന്റര്‍ടെയ്‌മെന്റുമൊന്നും ഇല്ലെന്നും കെആര്‍കെ ആരോപിക്കുന്നു. 

മുഗള്‍ ഇ അസാമിന്റെ സംവിധായകന്‍ കെ.അസിഫ് സഹാബ് ബാഹുബലി കാണുകയാണെങ്കില്‍ സംവിധായകന്‍ രാജമൗലിയെ വീട്ടില്‍ കയറി വെടിവയ്ക്കുമെന്നും കെആര്‍കെയുടെ ട്വീറ്റില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ പ്രേക്ഷകര്‍ക്ക് ബാഹുബലി ഇഷ്ടപ്പെട്ടേക്കാം. എന്നാല്‍ ഉത്തരേന്ത്യയിലെ പ്രേക്ഷകര്‍ ബാഹുബലി സ്വീകരിക്കില്ല.

ഛോട്ടാ ഭീമിനെ പോലെയിരിക്കുന്ന മോഹന്‍ലാല്‍ എങ്ങിനെ മഹാഭാരതത്തിലെ ഭീമന്റെ റോള്‍ അഭിനയിക്കുമെന്ന കെആര്‍കെയുടെ ട്വീറ്റ് വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com