ബാഹുബലി ആദ്യദിനം നേടിയത് നൂറു കോടിയിലേറെ, കേരളത്തില്‍നിന്ന് അഞ്ചു കോടി

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് അറിയാന്‍ സിനിമാ പ്രേമികള്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ആദ്യ ദിനത്തില്‍ ബാഹുബലിയുടെ പെട്ടിയില്‍ വീണത് നൂറു കോടിയിലേറെ
ബാഹുബലി ആദ്യദിനം നേടിയത് നൂറു കോടിയിലേറെ, കേരളത്തില്‍നിന്ന് അഞ്ചു കോടി

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് അറിയാന്‍ സിനിമാ പ്രേമികള്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ആദ്യ ദിനത്തില്‍ ബാഹുബലിയുടെ പെട്ടിയില്‍ വീണത് നൂറു കോടിയിലേറെ. ഇതില്‍ അഞ്ചു കോടിയിലേറെയാണ് കേരളത്തില്‍ നിന്നു മാത്രം ബാഹുബലിയുടെ കളക്്ഷന്‍ എന്നാണ് പ്രാഥമിക കണക്കുകള്‍.

ലോകത്തെമ്പാടുമായി 9000 സ്‌ക്രീനുകളിലാണ് ബാഹുബലി -2 റിലീസ് ചെയ്തത്. ആദ്യദിന കളക്്ഷനും പ്രേക്ഷകരുടെ പ്രതികരണവും കണക്കിലെടുക്കുമ്പോള്‍ പുതിയ കളക്്ഷന്‍ റെക്കോഡുകളിലേക്കാണ് ബാഹുബലി നീങ്ങുന്നത് എന്നാണ് സിനിമാ രംഗത്തുള്ളവര്‍ പറയുന്നത്.

ഒഴിവു ദിനം അല്ലാതിരുന്നിട്ടു കൂടി വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ ബാഹുബലിക്കു നല്‍കിയത്. തെലുഗു, ഹിന്ദി പതിപ്പുകളിലാണ് ആദ്യ ദിന കളക്്ഷന്റെ നല്ലൊരു പങ്കും. ഈ രണ്ടു ഭാഷകളില്‍നിന്നായി എണ്‍പത്തിയഞ്ചു കോടിയോളം രൂപ ആദ്യദിനത്തില്‍ ലഭിച്ചു. തെലുഗില്‍ 45 കോടിയും ഹിന്ദിയില്‍ 40 കോടിയുമാണ് റിലീസ് ദിനത്തിലെ കളക്്ഷന്‍. തമിഴ്‌നാട്ടില്‍ മികച്ച കളക്്ഷന്‍ ലഭിച്ചെങ്കിലും അതു പ്രതീക്ഷയ്ക്ക ഒത്ത വിധത്തില്‍ എത്തിയില്ലെന്നാണ് വിലയിരുത്തല്‍. 650 സ്‌ക്രീനുകളില്‍ റീലിസ് ചെയ്ത തമിഴ്‌നാട്ടില്‍ 13 കോടിയാണ് ആദ്യ ദിനത്തില്‍ നേടാനായത്. മോണിങ് ഷോകള്‍ റദ്ദാക്കേണ്ടി വന്നതാണ് ഇതിനു കാരണമമെന്നാണ് വിതരണക്കാര്‍ പറയുന്നത്. മൂന്നു കോടിയോളം രൂപയുടെ കുറവാണ് ഇതിലൂടെ ആദ്യ ദിന കളക്ഷനിലൂണ്ടായത്. 

മുന്നൂറിലേറെ സ്‌ക്രീനുകളിലായിരുന്നു ബാഹുബലിയുടെ കേരള റിലീസ്. അഞ്ചു കോടിയിലേറെയാണ് ഇവയില്‍നിന്നുള്ള കളക്്ഷന്‍ എന്നാണ് കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com