ചുംബനവും അടുത്ത് ഇടപഴകുന്ന രംഗങ്ങളും വേണ്ട; ബാബുമോഷി ബന്ദൂക്ബാസിന് സെന്‍സര്‍ ബോര്‍ഡ് വിധിച്ചത് 48 കട്ടുകള്‍

ചില വാക്കുകള്‍ നിശബ്ദമാക്കിയാല്‍ സിനിമ തന്നെ വിചിത്രമാകുമെന്ന് സംവിധായകന്‍
ചുംബനവും അടുത്ത് ഇടപഴകുന്ന രംഗങ്ങളും വേണ്ട; ബാബുമോഷി ബന്ദൂക്ബാസിന് സെന്‍സര്‍ ബോര്‍ഡ് വിധിച്ചത് 48 കട്ടുകള്‍

മുംബൈ: ചുംബനവും, അധിക്ഷേപകരമായ വാക്കുകളും,അടുത്ത് ഇടപഴകുന്ന ഭാഗങ്ങളും സിനിമയില്‍ വേണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ഇത്തരം ഭാഗങ്ങളടങ്ങിയ രംഗങ്ങള്‍ മാറ്റണമെന്ന് നിര്‍ദേശിച്ച് 48 കട്ടുകളാണ് നസാവുദ്ധീന്‍ സിദ്ദിഖി നായകനാകുന്ന ബാബുമോഷി ബന്ദൂക്ബാസ് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് വിധിച്ചിരിക്കുന്നത്. 

സിനിമയുടെ സ്‌ക്രീനിങ്ങിനിടെ സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ മോശമായി പെരുമാറിയതായും സിനിമയുടെ നിര്‍മാതാവ് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്‌റ്റേഴ്‌സ് അസോസിയേഷന് പരാതി നല്‍കി. 

നീക്കം ചെയ്യേണ്ട ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് ലിസ്റ്റ് തന്നതായി സിനിമയുടെ സംവിധായകന്‍ കുഷാന്‍ നന്ദി പറയുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ സംവിധായകന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പല്ലേറ്റ് ട്രൗബ്യൂണലിനെ സമീപിച്ചു. അഡല്‍റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

എന്നാല്‍ തന്റെ സിനിമ യുപിയെ കേന്ദ്രീകരിച്ചുള്ളതാണ്. ചില വാക്കുകള്‍ നിശബ്ദമാക്കിയാല്‍ സിനിമ തന്നെ വിചിത്രമാകുമെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കട്ടുകള്‍ നിര്‍ദേശിക്കുന്നതെന്ന് സ്ഥാനം ഒഴിഞ്ഞ സെന്‍സര്‍ ബോര്‍ഡ് മേധാവി പഹ് ലജ് നിഹ് ലാനി വാദിക്കുന്നു. 

സിനിമയില്‍ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നതിന് പകരം, സിനിമയെ അതിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്ന സിനിമ സര്‍ട്ടിഫിക്കേഷനെ കുറിച്ച് പഠിച്ച സംവിധായകന്‍ ശ്യാം ബെനേഗാള്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഉള്ളടകത്തില്‍ വ്യക്തത വരുത്തി വേണം സിനിമയെ അഡല്‍റ്റ് ഫിലിം എന്നുള്‍പ്പെടെയുള്ള കാറ്റഗറി തിരിക്കാനെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com