ചങ്ക്‌സിന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തതിന് രണ്ട്‌പേര്‍ അറസ്റ്റില്‍

ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രം ചങ്ക്‌സിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍.
ചങ്ക്‌സിന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തതിന് രണ്ട്‌പേര്‍ അറസ്റ്റില്‍

തൃശൂര്‍: ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രം ചങ്ക്‌സിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി എരുമപ്പെട്ടി സ്വദേശികളായ രണ്ട് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഷോ കഴിഞ്ഞതിനു ശേഷമാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. 

ഇവര്‍ വടക്കാഞ്ചേരി ന്യൂരാഗം തിയേറ്റില്‍ നിന്നാണ് ക്യാമറ ഉപയോഗപ്പെടുത്തി ചിത്രം പകര്‍ത്തിയത്. പകര്‍ത്തിയത് മെസേജിങ് ആപ്ലിക്കേഷന്‍ ടെലഗ്രാം വഴി പ്രക്ഷേപണം ചെയ്യുകയായിരുന്നു. 

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ചിത്രത്തെ തകര്‍ക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് ചങ്ക്‌സ് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com