സാഹസിക പ്രകടനത്തിനിടയ്ക്ക് പാറ അടര്‍ന്നുവീണു; സരയു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സാഹസിക പ്രകടനത്തിനിടയ്ക്ക് പാറ അടര്‍ന്നുവീണു; സരയു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ സരയു മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൂര്യ ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ വാര്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ മലയാളം ടിവി ചാനലുകളിലും അഡ്വഞ്ചര്‍ റിയാലിറ്റി ഷോകള്‍ ആരംഭിച്ചിട്ടുണ്ട്. സിനിമാ സീരിയല്‍ താരങ്ങളാണ് ഷോയില്‍ അധികവും പങ്കെടുക്കുന്നത്. വിദേശ ഷോ മാതൃകയില്‍ ചിത്രീകരിക്കുന്ന ഇത്തരം ഷോകളില്‍ അപകടം പതിയിരിക്കാറുണ്ടെങ്കിലും താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും ഏറെ ശ്രദ്ധിക്കാറുണ്ട്. 

പക്ഷേ ഇത്തരം പരിപാടികള്‍ വിചാരിക്കുന്നത്ര എളുപ്പല്ല, ഏറെ അപകടകരമായതാണെന്ന് തെളിയിക്കുന്നതാണ് ഈയിടെ സിനിമാ സീരിയല്‍ താരമായ സരയുവിന് ഉണ്ടായ സംഭവം. അപകടത്തില്‍ സരയു തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

കയറില്‍ തൂങ്ങി മലമുകളിലേക്ക് കയറുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മുകളില്‍ നിന്നും പാറക്കല്ല് അടര്‍ന്നു വീണത്. സരയുവിന്റെ തൊട്ടടുത്ത് കൂടിയാണ് ഈ പാറക്കല്ല് താഴേക്ക് പോയത്. അനീഷ് റഹ്മാനായിരുന്നു താരത്തിന്റെ പെയര്‍. പാറകഷ്ണത്തിന്റെ വീഴ്ചയില്‍ സരയു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ടുനിന്ന മറ്റ് സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് ഈ സംഭവത്തെ കണ്ടത്. ഇതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സ്റ്റാര്‍ വാര്‍സ് ഫേസ്ബുക്ക് പേജിലും ഇതിന്റെ പ്രമോ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com