ഓടാന്‍ റെഡിയായിക്കോളാന്‍, ജുറാസിക് വേള്‍ഡിന്റെ ടീസര്‍ വന്നിട്ടുണ്ട്

ട്രെയിലറിന് മുന്‍പ് തന്നെ ഓടിച്ചിടലാണ് ഡിനോസറിന്റെ പദ്ധതിയെന്ന് വ്യക്തമാക്കി സിനിമയുടെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്
ഓടാന്‍ റെഡിയായിക്കോളാന്‍, ജുറാസിക് വേള്‍ഡിന്റെ ടീസര്‍ വന്നിട്ടുണ്ട്

ജുറാസിക് വേള്‍ഡ്; ഫോളെന്‍ കിങ്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഡിനോസര്‍ ആരാധകര്‍. ജുറാസിക് വേള്‍ഡിന്റെ ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം ബ്രാഡ് പിറ്റിന്റെ കുട്ടി ഡിനോസറിന് ഒപ്പമുള്ള  സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. 

വെള്ളിയാഴ്ച ഫോളെന്‍ കിങ്ഡത്തിന്റെ ആദ്യ ട്രെയിലര്‍ ഇറങ്ങും. ട്രെയിലറിന് മുന്‍പ് തന്നെ ഓടിച്ചിടലാണ് ഡിനോസറിന്റെ പദ്ധതിയെന്ന് വ്യക്തമാക്കി സിനിമയുടെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. 

റണ്‍..റണ്‍ എന്ന് വിളിച്ച് പറഞ്ഞ് ഓടുന്ന ബ്രാഡ് പിറ്റും പിന്നാലെ വരുന്ന ഡിനോസറുകളുമാണ് ടീസറില്‍. റിലീസിന്  മുന്‍പ് തന്നെ ജുറാസിക് വേള്‍ഡ് 1.6 ബില്യണ്‍ ഡോളര്‍ നേടിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com