ത്രില്ലടിച്ച് സണ്ണി ലിയോണ്‍; ഇനിയെത്തുക മലയാളി പെണ്‍കൊടിയായി

ത്രില്ലടിച്ച് സണ്ണി ലിയോണ്‍; ഇനിയെത്തുക മലയാളി പെണ്‍കൊടിയായി


മുംബൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള ചിത്രത്തില്‍. ഇത് ആദ്യമായിട്ടാണ് സണ്ണി ലിയേണ്‍ മുഴുനീള കഥാപാത്രവുമായി മലയാളത്തില്‍ എത്തുന്നത്. തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാന്‍ ചിത്രം ഒരുക്കുന്നത്

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ആരാധകരെ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിനു ഇതുവരെയും പേരിട്ടില്ല. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി വടിവുടയാന്‍ തിരെഞ്ഞെടുത്തിരിക്കുന്നത്.കേരളത്തിന്റെ തനതു കലാരൂപങ്ങളും,കളരിപ്പയറ്റും  ഈ ചിത്രത്തില്‍ കടന്നു വരുന്നു. അതുകൊണ്ട് തന്നെ സണ്ണി ലിയോണ്‍ മുബൈയില്‍ ഇപ്പോള്‍ കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് അടുത്ത ദിവസം നടക്കും. ഫെബ്രുവരി മാസം ചിത്രീകരണം ആരംഭിക്കുന്നതിന്റെ ഭാഗമായി കൊട്ടാരങ്ങളുടെ സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. കേരളത്തിലെ ചാലക്കുടിയാണ് പ്രാധാന ലൊക്കേഷന്‍. ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കുന്ന ചിത്രമായതിനാല്‍ ബാഹുബലി, യന്തിരന്‍ 2 സിനിമകളില്‍ ഗ്രാഫിക്‌സ് ചെയ്ത ടീമിനെയാണ് ഈ ചിത്രത്തിന്റെ ഗ്രഫിക്‌സ് വര്‍ക്കുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സണ്ണി ലിയോണിനോപ്പം, നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com