നയന്‍താരയുടെ ഭര്‍ത്താവായി വിജയ് സേതുപതി എത്തുന്നു

2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന പ്രണയചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇമൈകള്‍ നൊടികള്‍.
നയന്‍താരയുടെ ഭര്‍ത്താവായി വിജയ് സേതുപതി എത്തുന്നു

ആര്‍ അജയ് ഗാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ത്രില്ലറായ ഇമൈകള്‍ നൊഡികളില്‍ നയന്‍താരയുടെ ഭര്‍ത്താവായെത്തുന്നത് വിജയ് സേതുപതി. നയന്‍സ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന പ്രണയചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇമൈകള്‍ നൊടികള്‍. പൊലീസ് ഉദ്യോഗസ്ഥയായ നയന്‍താരയുടെ ജോഡിയായാണ് സേതുപതി എത്തുന്നതെന്നും അതിഥി വേഷമാണ് അദ്ദേഹത്തിനെന്നും വാര്‍ത്തകളുണ്ട്. അഥര്‍വ, രാശി ഖന്ന, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

അന്വേഷണാത്മക പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരില്‍ ആകാംക്ഷ സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നയന്‍താര-വിജയ് സേതുപതി ജോഡികളുടെ ഈ രണ്ടാം ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

കാമിയോ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ അവസാനഘട്ട ചിത്രീകരണത്തിലാണ്. ഒക്ടോബറിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്്. ചിത്രം ജനുവരിയില്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com