ഹോട്ട് ലുക്കില്‍ സദ; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങി

സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കാത്തിരുന്ന ആരാധകര്‍ക്കായി ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ഹോട്ട് ലുക്കില്‍ സദ; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങി

ഏറെ നാളായി ചലച്ചിത്രരംഗത്ത് നിന്ന് വിട്ടു നിന്ന സദ തമിഴില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് പുതിയ സിനിമയില്‍ സദ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കാത്തിരുന്ന ആരാധകര്‍ക്കായി ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ലൈംഗിക തൊഴിലാളികളുടെ ജീവിതം പശ്ചാതലമാക്കി നിര്‍മ്മിച്ച ടോര്‍ച്ച് ലൈറ്റ് എന്ന ചിത്രത്തിലാണ് സദ ആകര്‍ഷണീയമായ ലുക്കില്‍ തിരിച്ചെത്തിയിരിക്കുന്നത്. അബ്ദുല്‍ മജീദാണ് സംവിധാനം നിര്‍വഹിക്കുന്നതാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്. 

1980കളിലെ സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് സദ കൈകാര്യം ചെയ്യുന്നത്. സദയ്‌ക്കൊപ്പം റിത്വികയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ, സംവിധായകനായ വെങ്കിടേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജയം, അന്യന്‍, ഉന്നാലെ ഉന്നാലെ എന്നിവയാണ് സദയുടെ തമിഴിലെ മികച്ച ചിത്രങ്ങള്‍. ജയറാമിന്റെ നായികയായി സദ ഒരു മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com