റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ഇതിവൃത്തമാക്കി മലയാളി വിദ്യാര്‍ത്ഥി ;  ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇക്കണോമിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആന്‍സണ്‍ അത്തിക്കളത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ 
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ഇതിവൃത്തമാക്കി മലയാളി വിദ്യാര്‍ത്ഥി ;  ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

ന്യൂഡല്‍ഹി : റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍ തുറന്ന മലയാളി വിദ്യാര്‍ത്ഥിയുടെ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ആന്‍സണ്‍ അത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഉപവാഹന (തുടച്ചുനീക്കല്‍) എന്ന ഹൃസ്വചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇക്കണോമിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആന്‍സണാണ് ചിത്രത്തിന്റെ സംവിധായകന്‍. ആലപ്പുഴ സ്വദേശിയാണ് ആന്‍സണ്‍. 

വിവിധ കോളേജുകളിലെ 30 അവസാനവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഹൃസ്വചിത്രത്തിന് പിന്നില്‍. 10 പേര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെയും അഞ്ചുപേര്‍ വീതം ബിന്ദു, രാംജാസ്, കിരോരി, മാല്‍, മിറാന്‍ഡ ഹൗസ് എന്നിവിടങ്ങളില്‍ നിന്നുമാണ്. കേരളം, ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.  

ഉറുമ്പുകളിലൂടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നരകജീവിതത്തിലേക്ക് സിംബോളിക്കായി മിഴി തുറക്കുകയാണ് ചിത്രം. റോഹിങ്ക്യകള്‍ക്കെതിരായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി, സുബ്രഹ്മണ്യന്‍ സ്വാമി, രാജ്‌നാഥ് സിംഗ് എന്നിവരുടെ പ്രസ്താവനകളോടെയാണ് ചിത്രം അവസാനിക്കുന്നത്. ജീവിക്കാന്‍ വേണ്ടി ഒരു സമൂഹം നമ്മുടെ മുന്നില്‍ യാചനയോടെ നില്‍ക്കുമ്പോള്‍, മുഖം തിരിക്കുന്നത് നമ്മുടെ സനാതന മൂല്യങ്ങളുടെ പതനമാണെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com