രജനീകാന്ത് ഗ്രനേഡിന്റെ പിന്‍ കടിച്ചൂരും, പക്ഷെ നിങ്ങള്‍ക്ക് പറ്റുമോ? 

ഇന്ത്യന്‍ സായുധസേനയിലെ കമാന്‍ഡൊയും ആന്റി ടെറര്‍ സ്‌പെഷലിസ്റ്റുമായിരുന്ന കേണല്‍ പ്രദീപ് കുമാറാണ് ഇതിനുള്ള ഉത്തരം നല്‍കിയിരുക്കുന്നത്. 
രജനീകാന്ത് ഗ്രനേഡിന്റെ പിന്‍ കടിച്ചൂരും, പക്ഷെ നിങ്ങള്‍ക്ക് പറ്റുമോ? 

1989ല്‍ പുറത്തിറങ്ങിയ ശിവ എന്ന ചിത്രത്തിലെ രജനീകാന്തിന്റെ കഥാപാത്രം ഗ്രനേഡിന്റെ പിന്‍ കടിച്ചൂരി എതിരെ വരുന്ന വില്ലന്‍മാര്‍ക്ക് നേരെ എറിയുന്ന രംഗമുണ്ട്. രജനീകാന്ത് മാത്രമല്ല പല സിനിമാ കഥാപാത്രങ്ങളും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഇവയുടെ പ്രായോഗികതയെകുറിച്ച് നിങ്ങളില്‍ പലരും ചിന്തിച്ചിട്ടുണ്ടാവും. നിങ്ങളുടെ സംശയത്തിന് ഇതാ പരിഹാരമായി. ഇന്ത്യന്‍ സായുധസേനയിലെ കമാന്‍ഡൊയും ആന്റി ടെറര്‍ സ്‌പെഷലിസ്റ്റുമായിരുന്ന കേണല്‍ പ്രദീപ് കുമാറാണ് ഇതിനുള്ള ഉത്തരം നല്‍കിയിരുക്കുന്നത്. 

'നിങ്ങളുടെ പല്ലുകള്‍ സെറാമിക് കൊണ്ടുള്ളവയാണ് എന്നാല്‍ ഗ്രനേഡ് മെറ്റലാണ്. ഇത്തരം കാര്യങ്ങള്‍ സിനിമയിലും മറ്റും കാണുമ്പോള്‍ ആസ്വദിക്കാന്‍ രസമാണ്. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് അസാദ്ധ്യമായിട്ടുള്ള ഒന്നാണ്', കേണല്‍ പ്രദീപ് പറയുന്നു. വ്യാപകമായി ഉപയോഗിച്ചുവരുന്ന ഗ്രനേഡുകളില്‍ ഒരു പിന്‍-ലിവര്‍ മെക്കാനിസമാണ് ഉപയോഗിക്കുന്നതെന്നും ചില സമയങ്ങളില്‍ സുരക്ഷ മുന്‍നിര്‍ത്തി പിന്‍ അല്‍പം വളച്ചിട്ടാണ് ഉപയോഗിക്കാറെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനുപകരം നിങ്ങളുടെ പല്ലുകള്‍ ഉപയോഗിച്ച് ഗ്രനേഡ് കടിച്ചൂരുകയാണെങ്കില്‍ നിങ്ങള്‍ സ്വയം പൊട്ടിതെറിക്കുകയായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗ്രനേഡിലുള്ള റിംഗുകള്‍ പല്ലുകള്‍ കൊണ്ട് കടിച്ചൂരാന്‍ മാത്രം ദുര്‍ബലമായവയായിരുന്നെങ്കില്‍ അവ സൂക്ഷിക്കുന്ന പെട്ടിയില്‍ വെച്ചുതന്നെ പൊട്ടിതെറിക്കും. ഗ്രനേഡ് പെട്ടിക്കണമെന്നത് എപ്പോഴും മുന്‍കൂട്ടി നിരൂപിച്ച് ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്. സിനിമകളില്‍ കാണിക്കുന്നതുപോലെ അതത്ര എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതല്ല?

ഒരു ഗ്രനേഡ് എറിയുന്നതിമ്പോലും അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതായത് നിങ്ങള്‍ ഗ്രനേഡ് എറിഞ്ഞത് നേരത്തെയായിപോയാല്‍ എതിരെനില്‍ക്കുന്ന ശത്രുവിന് അതെടുത്ത് തിരിച്ച് നിങ്ങളുടെ നേര്‍ക്ക് എറിയാന്‍ കഴിയും. അതുകൊണ്ട് മൂന്നുവരെ എണ്ണുമ്പോഴാണ് ഗ്രനേഡ് എറിയുക. 

ഗ്രനേഡ് കാണുന്നത്ര ഭാരം കുറഞ്ഞ വസ്തുവല്ലെന്നും അതിന് സാമാന്യം ഭാരമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമകളിലെ പോലെ ദൂരേക്ക് വലിച്ചെറിയാന്‍ നിന്നാല്‍ പരാജയപ്പെടുകയെ ഒള്ളു - കേണല്‍ പ്രദീപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com