ഐഎഫ്എഫ്‌കെയിലെ പ്രേക്ഷക പുരസ്‌കാരങ്ങള്‍ക്ക് പതിനഞ്ച് വയസ്സ് 

മികച്ച സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം നല്‍കുന്ന പ്രേക്ഷക പുരസ്‌കാരങ്ങള്‍ നല്‍കി തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ തികയുകയാണ്
ഐഎഫ്എഫ്‌കെയിലെ പ്രേക്ഷക പുരസ്‌കാരങ്ങള്‍ക്ക് പതിനഞ്ച് വയസ്സ് 

തിരുവനന്തപുരം: പ്രേക്ഷക സ്വീകാര്യതയാണ് മറ്റ് ചലച്ചിത്ര മേളകളില്‍ നിന്ന് ഐഎഫ്എഫ്‌കെയെ വ്യത്യസ്തമാക്കുന്നത്. എല്ലാ ചിത്രങ്ങളും നിറഞ്ഞ സദസ്സില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാറുള്ളു. മികച്ച സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം നല്‍കുന്ന പ്രേക്ഷക പുരസ്‌കാരങ്ങള്‍ നല്‍കി തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ തികയുകയാണ്. 

പ്രേക്ഷക സമൂഹത്തിനുള്ള അംഗീകാരത്തിന്റെ ഭാഗമായി 2002ലാണ് അക്കാദമി പ്രേക്ഷക പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത് 'ഡാനി' (ടി വി ചന്ദ്രന്‍) ആദ്യ പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമായി. 2005ല്‍ ഡെലിഗേറ്റുകള്‍ അവാര്‍ഡിനായി തിരഞ്ഞെടുത്ത 'കെകെക്‌സിലി: മൗണ്ടന്‍ പട്രോള്‍' മികച്ച സംവിധാനത്തിനുള്ള രജത ചകോരത്തിനും തിരഞ്ഞെടുക്കപ്പെട്ടു. 

ഇത്തരം പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ഫെസ്റ്റിവല്‍ ഓട്ടോ സംവിധാനം 2007ല്‍ അക്കാദമി ഏര്‍പ്പെടുത്തി. ഐഎഫ്എഫ്‌കെയെ മാതൃകയാക്കി തുടര്‍ന്ന് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ സംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി.

ഇരുപത്തി രണ്ടാമത് ഐഎഫ്എഫ്‌കെ യോടെ പ്രേക്ഷക പുരസ്‌കാരത്തിന് 15 ഉം ഫെസ്റ്റിവല്‍ ഓട്ടോയ്ക്ക് 10 ഉം വയസ്സ് തികയുകയാണ്. ഇത്തവണ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരര്‍ക്കുമായി പ്രത്യേകസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗൗരവതരമായ സിനിമാസ്വാദനത്തിന് സഹായകമാകുംവിധം ഡെലിഗേറ്റുകളുടെ സുരക്ഷാസൗകര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാനും തീരുമാനമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com