സനല്‍ കുമാര്‍ ശശിധരന്‍ ചെകുത്താനും കടലിനും നടുക്ക്; എസ്. ദുര്‍ഗ പിന്‍വലിച്ചത് അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതുകൊണ്ട്:കണ്ണന്‍ നായര്‍

എന്തുകൊണ്ട് സനല്‍ കുമാര്‍ശശിധരന്റെ എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്‍വലിച്ചുവെന്നും, ഐഎഫ്എഫ്‌കെയ്ക്ക് ബദലായി കാഴ്ച ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുതിനെക്കുറിച്ചും എസ് ദുര്‍ഗയിലെ നായകന്‍
സനല്‍ കുമാര്‍ ശശിധരന്‍ ചെകുത്താനും കടലിനും നടുക്ക്; എസ്. ദുര്‍ഗ പിന്‍വലിച്ചത് അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതുകൊണ്ട്:കണ്ണന്‍ നായര്‍

ന്തുകൊണ്ട് സനല്‍ കുമാര്‍ശശിധരന്റെ എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്‍വലിച്ചുവെന്നും, ഐഎഫ്എഫ്‌കെയ്ക്ക് ബദലായി കാഴ്ച ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുതിനെക്കുറിച്ചും എസ് ദുര്‍ഗയിലെ നായകന്‍ കണ്ണന്‍ നായര്‍ സംസാരിക്കുന്നു.
 

എന്തിനാണ് കിഫ്

ഐഎഫ്എഫ്‌കെയ്ക്ക് എതിരായല്ല കിഫ് നടത്തുത്. ഐഎഫ്എഫ്‌കെയില്‍ നിന്ന് ഒരിക്കലും മാറി നില്‍ക്കാന്‍ സാധിക്കില്ല. കാഴ്ച ശീലങ്ങളെ സ്വാധീനിച്ച ഫെസ്റ്റിവലാണ് ഐഎഫ്എഫ്‌കെ. അതുകൊണ്ട് അതിനെ ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷേ ചില മാറ്റങ്ങള്‍ ഫെസ്റ്റിവലിന് ഉറപ്പായും വരുത്തേണ്ടതുണ്ട്. അതിനാണ് കിഫ് പോലുള്ള സമാന്തര മേളകള്‍ കൊണ്ട് ഉദ്ദേശിക്കുത്. 

ഫിലിം ഫെസ്റ്റിവലിന്റൈ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടുപോകുകയാണ്. അത് തിരുത്തേണ്ടത് നമ്മുടെ എല്ലാവരുടേയും ബാധ്യതയാണ്. അതിന്റെ ഭാഗമായാണ് കിഫ് ആരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ സിനിമ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുനര്‍ചിന്തനം നടത്താന്‍ ചിലപ്പോള്‍ ഐഎഫ്എഫ്‌കെ നടത്തിപ്പുകാരെ പ്രേരിപ്പിക്കുകയാണെങ്കില്‍ അത് നല്ലതല്ലേ?. 

ആദ്യകാലങ്ങളിലൃല്‍ ഐഎഫ്എഫ്‌കെയുടെ ലക്ഷ്യം ലോകസിനിമകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു. ആ ഒരു കാലം കഴിഞ്ഞു. ഇനിയടുത്ത കടമയെന്ന് പറയുന്നത് ഇവിടെ നിന്ന് ഉയര്‍ന്നുവന്ന സംവിധായകരെ, സിനിമ പ്രവര്‍ത്തകരെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ടോ എന്നാണ് ചോദ്യം. 

ഏത് ഫെസ്റ്റിവലുകളിലും ചില അന്തര്‍ ധാരകള്‍ സജീവമായിരിക്കും. ഐഎഫ്എഫ്‌കെയില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്്ട്രീയം തീര്‍ച്ചയായും പ്രതിഫലിക്കും. ഇപ്പോള്‍ ഡെലിഗേറ്റുകളെ കുറക്കുന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചു. അത് തികച്ചും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത് കഴിഞ്ഞ സര്‍ക്കാരാണ് ചെയ്തിരുന്നതെങ്കിലോ? തുടക്കം മുതല്‍ സമരം ആരംഭിച്ചേനേ. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ ബുദ്ധിജീവികളും കലാ പ്രവര്‍ത്തകരും മനപ്പൂര്‍വം ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. 

ഐഎഫ്എഫ്‌ഐയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് തുറന്നു പറഞ്ഞു. പക്ഷേ ഇവിടെ, പുറത്ത് ഞങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ് എന്ന് പറയുകയും അകമേ മടികാണിക്കുകയുമാണ് ചെയ്തത്. ഇത് പ്രദര്‍ശിപ്പിച്ചേ പറ്റു എന്ന് അവര്‍ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ സിനിമ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയേനേ. എന്നാല്‍ കോടതിയില്‍ നിന്ന് പേപ്പര്‍ വാങ്ങി വന്നാല്‍ ഞങ്ങള്‍ പരിഗണിക്കാം എന്നു പറയുന്നത് ഒഴിവാക്കാന്‍ തന്നെയാണ്. ന്യൂഡ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആശയ പ്രതിരോധത്തിന്റെ ഭാഗമായി ഇതും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നമുക്ക് കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തില്ല. ഒരിക്കല്‍ പിന്‍വലിച്ചതാണ് അത് അംഗീകരിക്കുന്നു. 

എന്തിനാണ് എസ് ദുര്‍ഗ പിന്‍വലിച്ചത്

എന്തിനാണ് ചിത്രം പിന്‍വലിച്ചത് എന്ന് ഇപ്പോഴും ആശയ കുഴപ്പെം നിലനില്‍ക്കുന്നുണ്ട്. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാത്തതു കൊണ്ടല്ല ഞങ്ങള്‍ ചിത്രം പിന്‍വലിച്ചത്. അര്‍ഹമായ പരിഗണന ലഭിക്കാത്തതുകൊണ്ടാണ്. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പിന്നീട് ഏത് സെക്ഷനില്‍ വേണമെങ്കിലും പ്രദര്‍ശിപ്പിക്കാം എന്ന് ഞങ്ങള്‍ സമ്മതിച്ചിരുന്നു. 

51 വിദേശ രാജ്യങ്ങളില്‍ പോയി പുരസ്‌കാരങ്ങള്‍ നേടിയ ഒരു സിനിമയാണ് സെക്‌സി ദുര്‍ഗ. ഷാജി എന്‍ കരുണിന്റെ പിറവിയ്ക്ക് ശേഷം ഇത്രയും ഫെസ്റ്റിവലുകളില്‍ പോയ വേറൊരു ചിത്രം കാണില്ല. അതിനെ ഈ പറയുന്ന സെക്ഷനുകളില്‍ ഒന്നും പെടുത്താതെ തന്നെ പരിഗണിക്കപ്പെടേണ്ടതായിരുന്നു. സംവിധായകനോട് ഒരു വാക്ക് ചോദിക്കാതെയാണ് ചിത്രം മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ലിസ്റ്റ് പുറത്തു വന്നപ്പോളാണ് ഞങ്ങള്‍ അറിയുന്നത്. അത് മറ്റൊരു ഫെസ്റ്റിവലിലും സംഭവിക്കാത്ത കാര്യമാണ്. കുറഞ്ഞത് ഒരു അഭിപ്രായം ആരായുകയെങ്കിലും ചെയ്യാമായിരുന്നു. അപ്പോള്‍ നമുക്ക് നിലപാട് പറയാമായിരുന്നു. അത് ഉണ്ടായില്ല. പിന്നീട് എഴുത്തുകുത്തുകള്‍ നടന്നപ്പോഴും നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇതേ തുടര്‍ന്നണ് ചിത്രം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ മത്സര വിഭാത്തില്‍ ഉള്‍പ്പെടുത്താതു കൊണ്ടല്ല. ഇതിലും മികച്ച സിനിമകള്‍ മത്സര വിഭാഗത്തില്‍ ഉണ്ടാകും. എത്ര കണ്ടില്ലെന്ന് നടിച്ചാലും ഇത്രയും വിദേശ ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത ചിത്രം എന്ന പരിഗണന അതിന് നല്‍കണമായിരുന്നു. 


സനല്‍കുമാര്‍ ശശിധരന്‍ ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയില്‍

സനല്‍ കുമാര്‍ ശശിധരന്‍ എന്ന മനുഷ്യന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥയിലാണ്. ഒരു സിനിമയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നു വരുമ്പോന്‍ എന്തിനാണ് ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഭൂതകാലം ചികയുന്നത്. ഇരുപത് വര്‍ഷം മുമ്പ് അദ്ദേഹം ഏതോ ഒരു പ്രസ്ഥാനത്തില്‍ വിശ്വസിച്ചിരുന്നുവെന്ന് പറഞ്ഞ്, ഇപ്പോഴും അദ്ദേഹത്തിന്റെ ചിന്താ ധാരകള്‍ അങ്ങനെതന്നൊണ് എന്നു പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്? നോട്ട് നിരോധനത്തിനെ അദ്ദേഹം അനുകൂലിച്ചുവെങ്കില്‍ അത് ആ സമയത്ത് സ്വീകരിച്ച നിലപാടാണ്. നിലപാടുകള്‍ ഇഷ്യു ബെയ്‌സായല്ലേ സ്വീകരിക്കപ്പെടുന്നത്? അത് ഇത്ര വ്യക്തിപരമായി പെരുപ്പിച്ച് കാണിച്ച് പ്രശ്‌നമാക്കേണ്ട കാര്യം എന്താണ്? അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ പല പ്രവര്‍ത്തികളെയും അദ്ദേകഹം എതിര്‍ത്തിട്ടുണ്ട്, സംസ്ഥാന സര്‍ക്കാരിന്റെ പല പ്രവര്‍ത്തികളേയും അദ്ദേഹം അനുകൂലിച്ചിട്ടുണ്ട്, അതെന്തുകൊണ്ട് ഇവിടെ ചര്‍ച്ചയായില്ല? അതൊക്കെ ഇപ്പോഴും പേറിക്കൊണ്ടു നടക്കുന്നവരുടെ വികലമായ മനസ്സാണ് ഇത് തുറന്നു കാട്ടുന്നത്. ഒരു മനുഷ്യന്‍ പരിവര്‍ത്തനത്തിന് വിധേയമാകാതിരിക്കുമോ? അദ്ദേഹം തിരിച്ചു വന്നതിന്റെ ഭാഗമായാണ് ഇത്തരം ചിത്രങ്ങള്‍ അയ്യാളില്‍ നിന്നുണ്ടാകുന്നത്. അത് മനസ്സിലാക്കാതെ ഇപ്പോഴും പഴയകാലം ചികഞ്ഞു നടക്കുന്നത് സങ്കുചിത മനസ്സുകളാണ്. 
ഗോവയില്‍ ചെന്നപ്പോള്‍ പറഞ്ഞത് അദ്ദേഹം തീവ്ര ഇതുപക്ഷക്കാരനാണ് എന്നാണ്. അത്തരത്തില്‍ ഒരാള്‍ക്ക് മാത്രമേ ഹിന്ദു വികാരത്തെ വൃണപ്പെടുത്തി സിനിമ എടുക്കാന്‍ കഴിയുള്ളു എന്നാണ് അവര്‍ പറയുന്ത്. ശരിക്കും സംവിധായകന്‍ ചെകുത്താനും കടലിനും നടവിലാണ്. 


എസ് ദുര്‍ഗയ്ക്ക് ശേഷമുള്ള സംഘപരിവാര്‍ ആക്രമണം

സംവിധായകന് ഏല്‍ക്കേണ്ടി വന്ന അത്രയും വ്യക്തിഹത്യ എനിക്കുണ്ടായില്ല. മുഖവും പേരുമില്ലാത്ത ആള്‍ക്കൂട്ടം ഫോണുലൂടെയും ഫേസ്ബുക്കിലൂടെയും നിരന്തരരം ഭീഷണിപ്പെടുത്തുന്നുണ്ട്. സംഘപരിവാരത്തിന് യഥാര്‍ഥ കലയെ പേടിയാണ്. ഒരു ഇഷ്യു ഉണ്ടാക്കി ആള്‍ക്കൂട്ടത്തെ അവര്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com