അനുഷ്‌കയുടെ ആദ്യ ക്രഷ് ആരായിരുന്നു? കോഹ് ലിക്ക് മുന്നേ അനുഷ്‌കയുടെ ഹൃദയം കീഴടക്കിയത് പട്ടാളക്കാരന്‍

കോഹ് ലി അനുഷ്‌ക വിവാഹം നടക്കാനിരിക്കെ ആരായിരുന്നു കോഹ് ലിക്ക് മുന്നേ അനുഷ്‌കയുടെ ക്രഷ് എന്നാണ് ചിലരുന്നയിക്കുന്ന ചോദ്യം
അനുഷ്‌കയുടെ ആദ്യ ക്രഷ് ആരായിരുന്നു? കോഹ് ലിക്ക് മുന്നേ അനുഷ്‌കയുടെ ഹൃദയം കീഴടക്കിയത് പട്ടാളക്കാരന്‍

ഇന്ത്യന്‍ നായകന്‍ അനുഷ്‌കയെ മിന്നുകെട്ടി എന്ന വാര്‍ത്ത ഏതാനും  മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്തകളില്‍ നിറയുമെന്നാണ് റിപ്പോട്ടുകള്‍. അനുഷ്‌കയോട് അടുത്ത വൃത്തങ്ങള്‍ വിവാഹ വാര്‍ത്ത  നിഷേധിക്കുമ്പോള്‍ തന്നെ, വിവാഹ വേദി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കഴിഞ്ഞു. 

അനുഷ്‌കയുടെ കുടുംബത്തിന് ഒപ്പം കുടുംബത്തിന്റെ മത ഗുരുവും ഇറ്റലിയിലേക്ക് പറന്നത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. കോഹ് ലി അനുഷ്‌ക വിവാഹം നടക്കാനിരിക്കെ ആരായിരുന്നു കോഹ് ലിക്ക് മുന്നേ അനുഷ്‌കയുടെ ക്രഷ് എന്നാണ് ചിലരുന്നയിക്കുന്ന ചോദ്യം. 

അതിന് ഉത്തരം അനുഷ്‌ക തന്നെ നല്‍കിയിട്ടുണ്ട്. തന്റെ ആദ്യ ക്രഷ് ആരാണെന്ന് വെളിപ്പെടുത്താന്‍ അനുഷ്‌കയ്ക്ക് മടിയില്ല. ഇന്ത്യന്‍ ആര്‍മിയില്‍ മേജറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് അനുഷ്‌കയുടെ ഫസ്റ്റ് ക്രഷ്. 

യഥാര്‍ഥ ജീവിതത്തിലെ എന്റെ ഹീറോ മേജര്‍ ഗോപി റാത്തോഡ് ആണ്. രാജ്യത്തിനായി അദ്ദേഹം ജീവന്‍ ത്യജിച്ചു കഴിഞ്ഞു. 16 ഗര്‍ഹ്വാല്‍ റൈഫിളില്‍ എന്റെ പിതാവിനൊപ്പം  അദ്ദേഹം ഉണ്ടായിരുന്നു. ജമ്മുകശ്മീരില്‍ തീവ്രവാദികളോട്  പോരാടവെയായിരുന്നു അദ്ദേഹത്തിന്റെ  മരണമെന്നും അനുഷ്‌ക പറയുന്നു. 

ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെ 1992 ബാച്ച് ഉദ്യോഗസ്ഥനായിരുന്നു മോജര്‍ ഗോപി സിങ്. സ്വോര്‍ഡ് ഓഫ് ഓണര്‍ ലഭിച്ചതിന് പുറമെ രാജ്യം അദ്ദേഹത്തെ ശൗര്യ ചക്ര നല്‍കിയും ആദരിച്ചിരുന്നു. 2005 നവംബര്‍ പത്തിനായിരുന്നു അദ്ദേഹത്തിന്റെ മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com