നിവിന്‍ പോളിയും അജിത്തും ഒന്നിച്ചെത്തുമോ? വാര്‍ത്തകള്‍ നിഷേധിച്ച് നിവിന്‍

നിവിന്‍ പോളിയും അജിത്തും ഒന്നിച്ചെത്തുമോ? വാര്‍ത്തകള്‍ നിഷേധിച്ച് നിവിന്‍

എന്നാല്‍ ആ വാര്‍ത്തകളെയെല്ലാം ശരിയായിരുന്നില്ല എന്നാണ്  മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയുടെ പ്രതികരണം. 

സിരുത്തൈ ശിവ- തല അജിത്ത് കൂട്ടികെട്ടിലിറങ്ങുന്ന 'വിശ്വാസം' എന്ന ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അജിത്തിന്റെ സഹോദരനായാകും നിവിന്‍ എത്തുക എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്തകളെയെല്ലാം ശരിയായിരുന്നില്ല എന്നാണ്  മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയുടെ പ്രതികരണം. 

തന്റെ അടുത്ത റിലീസ് ആയ തമിഴ് ചിത്രം റിച്ചിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു ചാനല്‍  ഇന്റര്‍വ്യൂവില്‍ ആണ് നിവിന്‍ കാര്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. 

'വിശ്വാസം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരും തന്നെ ഇതുവരെ എന്നെ സമീപിച്ചിട്ടില്ല. പക്ഷേ തമിഴിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെ കൂടെയും എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. അതിനൊപ്പം തന്നെ മലയാളത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളുടെ ഭാഗമാവുകയും വേണം'- നിവില്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം തമിഴ് ചലച്ചിത്ര മേഖല ഒരു വലിയ ലോകമാണ്. മലയാളത്തിലെ മിക്ക താരങ്ങള്‍ക്കും തമിഴില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. വിവേഗത്തിന്റെ പതനത്തിന് ശേഷം ഇരുവരും ഒരു ബ്രേക്ക് എടുക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ പിന്നീട് തമിഴ് ചലച്ചിത്രലോകം കേള്‍ക്കുന്നത് ഇരുവരും ഒന്നിക്കുന്ന വിശ്വാസം എന്ന ചിത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകളാണ്. 

2018 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. യുവന്‍ശങ്കര്‍ രാജയായിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുക. ധീന, ബില്ല, മങ്കാത്ത തുടങ്ങിയ അജിത് ചിത്രങ്ങള്‍ക്കെല്ലാം സംഗീതമൊരുക്കിയിരിക്കുന്നത് യുവന്‍ശങ്കര്‍ തന്നെയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും താരങ്ങളേയും പിന്നാലെ പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com