അന്ന് വേര്‍പിരിയലിലേക്ക് എത്തിച്ച കാരണം, സിനിമ അഭിനയം; ഇന്ന് സിനിമയ്ക്ക് വേണ്ടി മുംബൈയിലേക്ക് കോഹ് ലി കൂടുമാറുന്നു

ഡിസംബറില്‍ തന്നെ പുതിയ വീട്ടിലേക്ക് എത്തുന്ന ഇവര്‍ ഒരുമിച്ചായിരിക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി പറക്കുക
അന്ന് വേര്‍പിരിയലിലേക്ക് എത്തിച്ച കാരണം, സിനിമ അഭിനയം; ഇന്ന് സിനിമയ്ക്ക് വേണ്ടി മുംബൈയിലേക്ക് കോഹ് ലി കൂടുമാറുന്നു

അനുഷ്‌കയും വിരാടും പിരിയുന്നതായുള്ള വാര്‍ത്തകള്‍ നിറഞ്ഞ നാളുകളുണ്ടായിരുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും അനുഷ്‌കയെ കോഹ് ലി അണ്‍ഫോളോ ചെയ്തു, ഹേര്‍ട്ട് ബ്രോക്കന്‍ എന്ന തലക്കെട്ടോടെ തന്റെ  ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ കോഹ് ലി അപ്ലോഡ് ചെയ്തു, ഡീലീറ്റ് ചെയ്തു, വീണ്ടും അപ്ലോഡ് ചെയ്തു എന്നെല്ലാമായിരുന്നു മുംബൈ മിറര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

അനുഷകയുടെ സിനിമാ അഭിനയം തുടരുന്നതിലുള്ള കോഹ് ലിയുടെ എതിര്‍പ്പായിരുന്നു അന്ന് അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നടന്‍ അങ്കാത് ബേദി ഒരുക്കിയ ജന്മദിന പാര്‍ട്ടിയില്‍, ഐ ആം സിംഗിള്‍ എന്ന് പറഞ്ഞ് കോഹ് ലി ചുവടുകള്‍ വെച്ചെന്നെല്ലാം മുംബൈ മിറര്‍ വാര്‍ത്തയാക്കി. എന്റെ പക്വതയില്ലായ്മയായിരുന്നു അതിലേക്കെല്ലാം നയിച്ചതെന്ന പ്രതികരണവുമായി കോഹ് ലി വീണ്ടും അനുഷ്‌കയ്ക്ക് ഒപ്പമെത്തി. 

ഇപ്പോള്‍ അനുഷ്‌കയുടെ സിനിമാ അഭിനയം സുഖമമായി കൊണ്ടുപോകുന്നതിനായി ഇരുവരും മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ വര്‍ലിയിലാണ് ഇവരുടെ പുതിയ വസതി. ഡിസംബറില്‍ തന്നെ പുതിയ വീട്ടിലേക്ക് എത്തുന്ന ഇവര്‍ ഒരുമിച്ചായിരിക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി പറക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com