മലയാളത്തില്‍ എനിക്കൊരു ശത്രുവുണ്ട്; അതിനാല്‍ പലയിടത്ത് നിന്നും ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്: ഷംന കാസിം

ചുരുക്കം ചില മലയാള സിനിമകളില്‍ അഭിനയിച്ചതിനുശേഷം ഷംന തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം സജീവമാവുകയായിരുന്നു. 
മലയാളത്തില്‍ എനിക്കൊരു ശത്രുവുണ്ട്; അതിനാല്‍ പലയിടത്ത് നിന്നും ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്: ഷംന കാസിം

2004ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞു പൊലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് ചുരുക്കം ചില മലയാള സിനിമകളില്‍ അഭിനയിച്ചതിനുശേഷം ഷംന തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം സജീവമാവുകയായിരുന്നു. 

മറ്റുഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷം താരത്തിന്റെ മലയാളം ചിത്രങ്ങള്‍ തീരെ കുറഞ്ഞിരുന്നു. അടുത്തിടെ തല മൊട്ടയടിച്ചതിന് ശേഷമാണ് താരത്തിന്റെ വാര്‍ത്തകള്‍ പിന്നെയും മലയാളി പ്രേഷകര്‍ കേള്‍ക്കുന്നത്. ഒരു വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ മൊട്ടയടിച്ചത് കണ്ട് സ്വന്തം പിതാവിന് പോലും മനസിലായില്ലെന്നാണ് ഷംന പറഞ്ഞത്.

മൊട്ടയടിച്ച വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയ്ക്കാണ് ഷംന മലയാളത്തിലെ തന്റെ സിനിമകളെക്കുറിച്ചും തന്റെ ശത്രുവിനെക്കുറിച്ചും സംസാരിച്ചത്. 'മലയാളം എനിക്കു തന്ന നല്ല പടമാണ് ചട്ടക്കാരി. അതിലെ പാട്ടുകളെക്കുറിച്ച് എവിടെ ചെന്നാലും ആളുകള്‍ നല്ല അഭിപ്രായം പറയാറുണ്ട്. എന്നിട്ടും മലയാളത്തില്‍ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോള്‍ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തില്‍ എന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷേ, ആരോ ഉണ്ട്. 

ഇനി എന്റെ ആറ്റിറ്റിയൂഡാണോ, മുഖമാണോ മലയാളത്തിനു ചേരാത്തത് എന്നും അറിയില്ല. ഓടാത്ത പടങ്ങളില്‍ പേരിനുവേണ്ടി മാത്രം അഭിനയിക്കാന്‍ ഏതായാലും താല്‍പര്യമില്ല. അന്യഭാഷകളില്‍ നല്ല റോളുകള്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം. നല്ല റോളുകള്‍ വരാത്തതു കൊണ്ടു തന്നെയാണ് മലയാളത്തില്‍ അഭിനയിക്കാത്തത്- ഷംന അഭിമുഖത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com