പുതുവത്സരം ആഘോഷിക്കാന്‍ രാജ്യം വിട്ട് ബി ടൗണ്‍ സെലിബ്രിറ്റികള്‍ 

ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഹോളിഡെ ഡെസ്റ്റിനേഷന്‍ ഇങ്ങനെ നീളുന്നു
പുതുവത്സരം ആഘോഷിക്കാന്‍ രാജ്യം വിട്ട് ബി ടൗണ്‍ സെലിബ്രിറ്റികള്‍ 

പതിവ് ജോലിതിരക്കുകളില്‍ നിന്ന് മാറി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യാത്രപോകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പലരും ഇതിനായി തിരഞ്ഞെടുക്കുന്നത് ക്രിസ്മസ്-പുതുവത്സര കാലഘട്ടമാണ്. ബോളിവുഡ് സെലിബ്രിറ്റികളും അവരുടെ അവധിദിനങ്ങള്‍ ആഘോഷമാക്കുകയാണ്. ഇതിനായി പലരും രാജ്യം തന്നെ വിട്ടുകഴിഞ്ഞു. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഹോളിഡെ ഡെസ്റ്റിനേഷന്‍ ഇങ്ങനെ നീളുന്നു. 

ദീപിക പദുക്കോണ്‍

ദീപികയുടെ ഏറ്റവും പുതിയ ചിത്രം പദ്മാവതിയുടെ വിവാദം കത്തിനില്‍ക്കുമ്പോള്‍ ദീപിക തന്റെ അവധി ആഘോഷമാക്കാന്‍ തിരഞ്ഞെടുത്തത് ഓസ്ട്രിയയാണ്. ഓസ്ട്രിയയിലെ കലയെയും സംസ്‌കാരത്തെയും അടുത്തറിയുകയാണ് ദീവികയുടെ ഈ യാത്രയുടെ ലക്ഷ്യമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

അക്ഷയ് കുമാര്‍

കേപ് ടൗണിലാണ് അക്ഷയ് കുമാറും കുടുംബവും എത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷവും താരത്തിന്റെയും ഭാര്യ ട്വിങ്കിളിന്റെയും പുതുവത്സരാഘോഷങ്ങള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു. മുന്‍ വര്‍ഷം ദക്ഷിണാഫ്രിക്കയെ അത്രയധികം ഇഷ്ടപ്പെട്ടതായിരിക്കും ഇത്തവണയും ഇതേ സ്ഥലത്തേക്ക് തിരിക്കാനുള്ള കാരണം. 

കരീന കപൂര്‍ , സെയ്ഫ് അലി ഖാന്‍

തൈമൂറിന്റെ പിറന്നാള്‍ ആഘോഷവും കുടുംബവുമൊത്തുള്ള ക്രിസ്മസ് ആഘോഷവുമെല്ലാം അവസാനിപ്പിച്ച് കരീനയും സെയ്ഫും അവരുടെ ഇഷ്ട ഡെസ്റ്റിനേഷനിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. യൂറോപ്പാണ് ഇരുവരും അവധി ആഘോഷിക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്. 

ഇമ്രാന്‍ ഹാഷ്മി

സിംഗപ്പൂരാണ് ഇമ്രാന്‍ ഹാഷ്മിയുടെയും കുടുംബത്തിന്റെയും ഈ വര്‍ഷത്തെ ഹോളിഡെ ഡെസ്റ്റിനേഷണ്‍. 

വിരാട് കൊഹാലി, അനുഷ്‌ക ശര്‍മ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോകുന്ന വിരാട് കൊഹ്ലിക്കൊപ്പം ഭാര്യ അനുഷ്‌ക ശര്‍മ്മയും ഉണ്ടാകും. ദക്ഷിണാഫ്രിക്കയില്‍ കൊഹ്ലിക്കൊപ്പം പുതുവത്സരം ആഘോഷിച്ച ശേഷം മടങ്ങിവരാനാണ് അനുഷ്‌കയുടെ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com