'ആശയത്തെ ആശയം കൊണ്ട് നേരിടണം';കേസ് കൊടുത്ത പാര്‍വതിക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം 

നടി പാര്‍വതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ചതിന് ഒരാള്‍ അറസ്റ്റിലായതിന് പിന്നാലെ കേസ് കൊടുത്തത് ശരിയായില്ല എന്ന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ 
'ആശയത്തെ ആശയം കൊണ്ട് നേരിടണം';കേസ് കൊടുത്ത പാര്‍വതിക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം 

ടി പാര്‍വതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ചതിന് ഒരാള്‍ അറസ്റ്റിലായതിന് പിന്നാലെ കേസ് കൊടുത്തത് ശരിയായില്ല എന്ന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മമ്മൂട്ടി ഫാന്‍സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന പോസ്റ്റുകളുമായി ഒരുവിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും കേസ് കൊടുത്തത് ശരിയായില്ല എന്നുമാണ് ഇക്കൂട്ടരുടെ വാദം. സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെട്ടതിന്റെ പേരില്‍ കേസ് കൊടുക്കാന്‍ നില്‍്ക്കുകയാണെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സരിത നായരുമൊക്കെ കേസ് കൊടുത്ത് കൈതളര്‍ന്നേനെ എന്നാണ് ഇവര്‍ പറയുന്നത്. 

അറസ്റ്റിലായ പ്രിന്റോ പാര്‍വതിയെ ട്രോളുകമാത്രമാണ് ചെയ്തതെന്നും അപമാനിച്ചിട്ടില്ലെന്നുമുള്ള തരത്തിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. പാര്‍വതി ട്രോള്‍ ചെയ്തവര്‍ക്കെതിരെ കേസ് കൊടുത്തു എന്ന തരത്തിലേക്ക് വിഷയത്തെ മാറ്റാനാണ് സംഘടിത ശ്രമം നടക്കുന്നത്.

സ്ത്രീ വിരുദ്ധത തുറന്നു പറഞ്ഞ സ്ത്രീയുടെ അമ്മയ്ക്ക് തെറിവിളിക്കുന്നതാണോ നിങ്ങളുടെ ആശയം എന്ന് ചോദിച്ച് ഒരുവിഭാഗം ഇവര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.  പ്രധാനമായും ചില പ്രമുഖ ട്രോള്‍ പേജുകള്‍ കേന്ദ്രീകരിച്ചാണ് പാര്‍വതി കേസ് കൊടുത്തത് ശരിയായില്ല എന്ന തരത്തിലുള്ള പ്രചാരണം കൊഴുക്കുന്നത്. 

കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ പറ്റി തുറന്നു പറഞ്ഞതിനായിരുന്നു പാര്‍വതിക്ക് നേരെ മമ്മൂട്ടി ഫാന്‍സ് സംഘടിത സൈബര്‍ ആക്രമണം നടത്തിയത്. പാര്‍വതിയെ പിന്തുണച്ച് രംഗത്തെത്തിയവര്‍ക്കും ഫാന്‍സിന്റെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com