വീരമദേവിയായി സണ്ണി ലിയോണ്‍ തമിഴിലേക്ക്; താരത്തിന്റെ ട്വീറ്റ് വയറലാകുന്നു

ആദ്യത്തെ സൗത്ത് ഇന്ത്യന്‍ ചിത്രത്തെ കുറിച്ചുള്ള വിവരം ചെറു വീഡിയോയോടുകൂടി സണ്ണി ലിയോണ്‍ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
വീരമദേവിയായി സണ്ണി ലിയോണ്‍ തമിഴിലേക്ക്; താരത്തിന്റെ ട്വീറ്റ് വയറലാകുന്നു

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ തമിഴില്‍ അഭിനയിക്കുന്നു. തന്റെ ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രത്തെ കുറിച്ചുള്ള വിവരം ചെറു വീഡിയോയോടുകൂടി സണ്ണി ലിയോണ്‍ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. താരം ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്. വീരമദേവി എന്ന ഹാഷ് ടാഗോടു കൂടെയാണ് വീഡിയോയും വാര്‍ത്തയും വൈറലാകുന്നത്.

വിസി വടിവുടയാന്‍ സമവിധാനം ചെയ്യുന്ന ചരിത്രസിനിമയില്‍ ശക്തയായ ഒരു രാജ്ഞിയുടെ വേഷമാണ് സണ്ണി അവതരിപ്പിക്കുക. സൗത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന പ്രശസ്തയായ ഒരു പോരാളിയാണ് വീരമദേവി. സണ്ണി ലിയോണാണ് വീരമദേവിയുടെ വേഷത്തിലെത്തുന്നത്. തന്റെ കരിയറില്‍ ആദ്യമായിട്ടായിരിക്കും സണ്ണിക്ക് ഇത്തരമൊരു വേഷം ലഭിയ്ക്കുന്നത്. 

ഇതിനായി താരം വാള്‍പ്പയറ്റും കുതിരസവാരിയുമെല്ലാം പരിശീലിക്കുമെന്നാണ് വാര്‍ത്ത. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ തെലുങ്ക് നടന്‍ നവ്ദീപാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. 150 ദിവസത്തെ കാള്‍ ഷെഡ്യൂളാണ് സണ്ണി ചിത്രത്തിന് നല്‍കിയിരിയ്ക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിയ്ക്കും. സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് സണ്ണി ലിയോണിപ്പോള്‍. 

കേരളം, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. തമിഴിന് പുറമെ ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com