2018 പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത് ഈ ആറ് മലയാള ചിത്രങ്ങള്‍ 

നല്ല സിനിമകള്‍പോലും അനാവശ്യ പ്രചരണങ്ങളെതുടര്‍ന്ന് വിജയം കാണാതെവന്നപ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കൊട്ടിഘോഷിച്ചെത്തിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്ന കാഴ്ച്ചയും 2017 കാട്ടിതന്നു. 
2018 പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത് ഈ ആറ് മലയാള ചിത്രങ്ങള്‍ 

2017ലെ എല്ലാ ചര്‍ച്ചകളിലും സിനിമയും സിനിമയുമായി ബന്ധപ്പെട്ടവരുമൊക്കെ വിഷയമായിരുന്നെങ്കിലും സിനിമാ വ്യവസായത്തെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ല ഈ വര്‍ഷം. നല്ല സിനിമകള്‍പോലും അനാവശ്യ പ്രചരണങ്ങളെതുടര്‍ന്ന് വിജയം കാണാതെവന്നപ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കൊട്ടിഘോഷിച്ചെത്തിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്ന കാഴ്ച്ചയും 2017 കാട്ടിതന്നു. ഇനി പ്രതീക്ഷ 2018ലേക്കായി തയ്യാറായികൊണ്ടിരിക്കുന്ന ഒരു പറ്റം ചിത്രങ്ങളിലാണ്. മോഹന്‍ലാലിന്റെ ഒടിയനും മമ്മൂട്ടിയുടെ ബിലാലുമെല്ലാം 2018നെകുറിച്ച് വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികളുടെ മനസ്സില്‍ സൃഷ്ടിച്ചിരിക്കുന്നത്. 

ഒടിയന്‍

ചിത്രം അനൗണ്‍സ് ചെയ്ത അന്ന് മുതല്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍. മോഹന്‍ലാലിന്റെ മേക്ക് ഓവര്‍റും ചിത്രത്തിന്റെ മോഷണ്‍ പോസ്റ്ററും ടീസറുമെല്ലാം വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് നേടിയിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്‍ അടുത്ത വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ബിലാല്‍

ബിഗ് ബി എന്ന ചിത്രം തീര്‍ത്ത തരംഗം ഒട്ടുമതന്നെ ചോര്‍ന്നിട്ടില്ലെന്ന് തെിയിക്കുന്നതാണ് ഇതിന്റെ തുടര്‍ച്ചയെന്നോണം ബിലാല്‍ അനൗണ്‍സ് ചെയ്തപ്പോള്‍ നേടിയ വരവേല്‍പ്പ്. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ മടങ്ങിവരവ് കാത്തിരിക്കുന്നതിനോടൊപ്പം ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും കഥയുമൊക്കെ ഊഹിക്കുന്ന തിരക്കിലാണ് മമ്മൂട്ടി ആരാധകര്‍. എന്നാല്‍ ചിത്രത്തേകുറിച്ച് ഒരു സൂചനയും പുറത്തുവിടാന്‍ അമല്‍ നീരദ് ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും ബിലാലിനെ ഇതുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഒരുങ്ങികഴിഞ്ഞു മലയാളികള്‍.

കായംകുളം കൊച്ചുണ്ണി

ബോബി-സഞ്ജയ് തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍പോളി പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. കേരളക്കരയുടെ പ്രിയപ്പെട്ട കള്ളനായുള്ള പ്രിയതാരത്തിന്റെ അഭിനയം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ട്രാന്‍സ്

സ്‌ക്രീനില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മലയാള സിനിമയിലെ സംവിധായകനും നിര്‍മാതാവുമായ ആ വ്യക്തി - അന്‍വര്‍ റഷീദ്. ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിന്റെ പേരൊഴിച്ച് മറ്റൊരു വാര്‍ത്തയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് കൂടുതല്‍ പ്രതീക്ഷയിക്ക് കാരണമാകുന്നുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. ഫഹദിന്റെ മാന്ത്രിക അഭിനയം വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പൃഥ്വിരാജ്, പാര്‍വതി, നസ്‌റിയ ത്രിമൂര്‍ത്തികള്‍ ഒന്നിക്കുന്ന അഞ്ജലിമേനോന്‍ ചിത്രം

അഞ്ജലിമേനോന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയില്‍ പുതിയ ട്രെന്‍ഡ് തന്നെ സമ്മാനിച്ചിരുന്നു എന്ന് പറയണം. അതുകൊണ്ടുതന്നെ വീണ്ടുമൊരു അഞ്ജലി മേനോന്‍ ചിത്രം അണിയറയില്‍ തയ്യാറാകുമ്പോള്‍ പ്രതീക്ഷകള്‍ ഒട്ടും കുറയില്ല. പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം വിവാഹശേഷമുള്ള നസ്‌റിയയുടെ തിരിച്ചുവരവ് ചിത്രം കൂടെയാണ്. ചിത്രത്തിന് ലഭിച്ചിട്ടുള്ള വലിയ പ്രേക്ഷകശ്രദ്ധയുടെ ഒരു പ്രധാനകാരണം നസ്‌റിയയുടെ ഈ തിരിച്ചുവരവ് തന്നെയാണ്. 


കമ്മാര സംഭവം

ദിലീപിനെ സംബന്ധിക്കുന്ന വിവാദങ്ങള്‍ മാറ്റി നിര്‍ത്തി നോക്കിയാല്‍ 2015ല്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുതന്നെയാണ് കമ്മാര സംഭവം. മുരളി ഗോപി തിരകഥയെഴുതിയിരിക്കുന്ന ചിത്രം ദിലീപിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ ചിത്രമായിരിക്കും. തമിഴ് നടന്‍ സിദ്ധാര്‍ഥ് ആദ്യമായി മലയാളത്തിലേക്കെത്തുന്നതും കമ്മാര സംഭവത്തിലൂടെയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com