ബാഹുബലി 2; അവസാനമായി റഷ്യയിലും കൂടി റിലീസ് ചെയ്യുന്നു

റഷ്യന്‍ ഭാഷയിലുള്ള ചിത്രത്തിന്റെ ട്വീസറും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബാഹുബലി 2; അവസാനമായി റഷ്യയിലും കൂടി റിലീസ് ചെയ്യുന്നു

ഇന്ത്യന്‍ വിസ്മയ ചിത്രമായ ബാഹുബലി 2 റഷ്യയിലും ജപ്പാനിലും കൂടി റിലീസ് ചെയ്യുന്നു. ജപ്പാനില്‍ ഇന്നായിരുന്നു റിലീസ്. റഷ്യയില്‍ ജനുവരി 11 നായിരിക്കുമെന്നുമാണ് പറയുന്നത്. ബാഹുബലി 2ന്റെ നിര്‍മാതാവാണ് ഇക്കാര്യം ട്വിറ്റിലൂടെ പുറത്ത് വിട്ടത്. റഷ്യന്‍ ഭാഷയിലുള്ള ചിത്രത്തിന്റെ ട്വീസറും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ബാഹുബലി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തയ്യാറാക്കിയിരുന്നു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിയറ്ററുകളില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ മൂന്ന് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ നേടിയ സിനിമ നാലാമത്തെ ദിവസം 150 കോടിയായിരുന്നു നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com