കുലപതികള്‍ വേണ്ട, കുറച്ചു പേരിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന പതിവ് ഇനി നടക്കില്ല: പാര്‍വതി

കുലപതികള്‍ വേണ്ട, കുറച്ചു പേരിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന പതിവ് ഇനി നടക്കില്ല: പാര്‍വതി

കുലപതികള്‍ വേണ്ട, കുറച്ചു പേരിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന പതിവ് ഇനി നടക്കില്ല: പാര്‍വതി

പുരുഷ സൂപ്പര്‍ താരങ്ങളെ സിനിമാ വ്യവസായത്തിലെ കുലപതികള്‍ എന്നൊക്കെ വിശേപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് നടി പാര്‍വതി. നമുക്കു വേണ്ടത് കുലപതികളെയല്ല, കല സൃഷ്ടിക്കാനുള്ള ആരോഗ്യപരമായ അന്തരീക്ഷമാണെന്ന് പാര്‍വതി അഭിപ്രായപ്പെട്ടു. കുറച്ചുപേരില്‍ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന പതിവ് ഇനി നടക്കില്ലെന്നും ഫസ്റ്റ് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. കസബ വിവാദത്തോടു പ്രതികരിച്ചുകൊണ്ടാണ് പാര്‍വതിയുടെ പരാമര്‍ശങ്ങള്‍.

കസബ വിവാദത്തില്‍ അടങ്ങിയ ക്രിമിനല്‍ സ്വഭാവം കാണാന്‍ ആരും ശ്രമിച്ചില്ലെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി. കസബയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനു പിന്നാലെ തുടങ്ങിയ ട്രോളിങ്ങിന്റെ നാലാം ദിനം തന്നെ അത് അങ്ങനെയൊരു തലത്തിലേക്കു നീങ്ങുന്നതായി തനിക്കു ബോധ്യമായി. പാര്‍വതി ഒരു സിനിമയെക്കുറിച്ചു സംസാരിച്ചു എന്നതിനപ്പുറത്തേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഭ്രാന്തമായ ഒരു ആക്രമണമായാണ് അതു മാറിയത്. അതൊരു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സംഘടിതമായ ആക്രമണം തന്നെയാണ് തനിക്കു നേരെയുണ്ടായതെന്ന് പാര്‍വതി വിശദീകരിച്ചു.

സൈബര്‍ ആക്രമണത്തിന് കൊല്ലത്തുനിന്നു പിടിയിലായ വിദ്യാര്‍ഥി അയച്ച മെസേജില്‍ പറഞ്ഞത് ഞങ്ങള്‍ നിന്നെ ബലാത്സംഗം ചെയ്യാന്‍ പോവുന്നു, കരുതിയിരുന്നോളൂ എന്നാണ്. എത്രയാളാണ് ബലാത്സംഗം ചെയ്യുക, എങ്ങനെയാണ് ബലാത്സംഗം ചെയ്യുക എന്നൊരു വിശദമാക്കിയായിരുന്നു മെസേജ്. അത് ഉടന്‍ തന്നെയുണ്ടാവും, കരുതിയിരുന്നോളൂ എന്നാണ് മെസേജില്‍ പറഞ്ഞത്.- പാര്‍വതി പറഞ്ഞു.

വിവാദത്തിനോടു പ്രതികരിക്കേണ്ടതുണ്ടോ എന്നൊക്കെയുള്ള കാര്യത്തില്‍ മമ്മുട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന്, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോടു പ്രതികരിച്ചുകൊണ്ട് പാര്‍വതി പറഞ്ഞു. അതില്‍ വിധി പറയാന്‍ താന്‍ ആളല്ല. എന്നാല്‍ പ്രതികരിക്കണമായിരുന്നെങ്കില്‍ അതു കുറെക്കൂടി നേരത്തെ വേണമായിരുന്നുവെന്ന് പാര്‍വതി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടാവാം, എന്നാല്‍ കാര്യങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ തലത്തില്‍ എത്തിക്കഴിഞ്ഞെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി.

ഇപ്പോഴുണ്ടായ കാര്യങ്ങളെല്ലാം ഒരു മാറ്റത്തിനു കാരണമാവുമെന്ന് അഭിമുഖത്തില്‍ പാര്‍വതി പ്രതീക്ഷ പ്രകടിപ്പിച്ചു. മറ്റേതൊരു ഇന്‍ഡസ്ട്രിയില്‍ ആയിരുന്നെങ്കിലും മിണ്ടാതിരിരിക്കൂ എന്നായിരിക്കും എനിക്കു കിട്ടുന്ന ഉപദേശം. ഇവിടെയും അങ്ങനെയുള്ള ഉപേദശങ്ങള്‍ കിട്ടയിട്ടുണ്ട്, എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ ബോധം മെച്ചപ്പെട്ടതാണെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com