വിശ്വരൂപം രണ്ടാംഭാഗം സ്വാതന്ത്ര്യദിനത്തില്‍

വിശ്വരൂപം രണ്ടാംഭാഗം സ്വാതന്ത്ര്യദിനത്തില്‍

പ്രേക്ഷകശ്രദ്ധ നേടിയ ഉലകനായകന്‍ കമല്‍ഹസന്റെ 'വിശ്വരൂപം' എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു. ഇക്കാര്യം കമല്‍ഹസന്‍ തന്നെയാണ് ട്വിറ്ററിലൂടെ പറഞ്ഞത്.

ചെന്നൈ: ഏറെ വിവാദങ്ങളുണ്ടായി പ്രേക്ഷകശ്രദ്ധ നേടിയ ഉലകനായകന്‍ കമല്‍ഹസന്റെ 'വിശ്വരൂപം' എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു. ഇക്കാര്യം കമല്‍ഹസന്‍ തന്നെയാണ് ട്വിറ്ററിലൂടെ പറഞ്ഞത്.
2013ലാണ് വിശ്വരൂപം ഇറങ്ങിയത്. അമേരിക്കയുടെ പശ്ചാത്തലത്തിലാണ് വിശ്വരൂപത്തിന്റെ കഥ. അമേരിക്കയ്ക്ക് അനുകൂലമായി നിര്‍മ്മിച്ച സിനിമയാണിതെന്ന് വിമര്‍ശനമുണ്ടായ വിശ്വരൂപം 200 കോടി നേടി ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. അക്കാലത്തുതന്നെ കമല്‍ഹസന്‍ വിശ്വരൂപത്തിന് രണ്ടാം ഭാഗം ഇറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പല കാരണങ്ങളാല്‍ നീണ്ടുപോയ വിശ്വരൂപം രണ്ടിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചതായും കമല്‍ഹസന്‍ പറഞ്ഞു. രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവര്‍ വിശ്വരൂപം രണ്ടിലും ഉണ്ടാകും. റോ ഏജന്റായ മേജര്‍ വിസാം അഹമ്മദ് കാശ്മീരിയായിട്ടു തന്നെയാണ് കമല്‍ ഹസന്‍ വിശ്വരൂപം രണ്ടിലും എത്തുന്നത്.
തമിഴില്‍ വേണു രവിചന്ദ്രന്‍ നിര്‍മ്മിക്കുമ്പോള്‍ ഏക്താ കപൂറും ശോഭാ കപൂറും ചേര്‍ന്നാണ് ഹിന്ദിയില്‍ വിശ്വരൂപം രണ്ട് നിര്‍മ്മിക്കുന്നത്. സാനു വര്‍ഗീസ്, ഷാംദത്ത് സൈനുദ്ദീന്‍ എന്നിവരാണ് ക്യാമറ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com