എബി വരുന്നു; വിമാനം പറത്താന്‍

എബി തിയറ്ററുകളില്‍. വിമാനം എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മംഗലാപുരത്ത് മാര്‍ച്ച് ആറിന്
എബി വരുന്നു; വിമാനം പറത്താന്‍

കൊച്ചി: കോടതി കയറിയിറങ്ങി എബി ഒടുവില്‍ തീയറ്ററുകളില്‍. സ്വന്തമായി വിമാനമുണ്ടാക്കിയ സജിതോമസ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി രണ്ട് ചിത്രങ്ങള്‍ ഒരേസമയം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ കോടതി കയറിയതാണ്.
സന്തോഷ് ഏച്ചിക്കാനം കഥയും തിരക്കഥയും എഴുതിയ എബി നവാഗതനായ പ്രശാന്ത് മുരളിയാണ് സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബിയില്‍ അജു വര്‍ഗീസ് സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിക്കുന്നുണ്ട്.
നവാഗതനായ പ്രദീപ് എം. നായര്‍ കഥയും തിരക്കഥയും എഴുതി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് വിമാനം. വിമാനത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മംഗലാപുരത്ത് മാര്‍ച്ച് ആറിന് ആരംഭിക്കും.

സജിതോമസിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് വിമാനം എന്ന സിനിമ ഒരുങ്ങുന്നതെന്നും സിനിമയ്ക്കുള്ള അനുമതി സജിതോമസില്‍നിന്നും വാങ്ങിയിട്ടുണ്ടെന്നും കാണിച്ച് വിമാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേസ് നല്‍കിയതോടെയാണ് ഇരുചിത്രങ്ങളും ഷൂട്ടിംഗിനുമുന്നേ വിവാദമായത്.
എബിയുടെ കഥ റൈറ്റ് സഹോദരന്മാരുടെ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയതാണെന്നും തിരക്കഥയെഴുതിയശേഷമാണ് സജിതോമസിന്റെ ജീവിതത്തെക്കുറിച്ച് അറിയുന്നതെന്നും എബിയുടെ തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
സജിതോമസിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം ലഭിച്ചത് തങ്ങള്‍ക്കാണെന്നും അതിനിടയിലാണ് എബിയുടെ കഥയുമായി സന്തോഷ് ഏച്ചിക്കാനം എത്തുന്നതെന്നും പ്രദീപ് എം. നായര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് കേസും കോടതികയറ്റവുമുണ്ടായത്. രണ്ട് തിരക്കഥകള്‍ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ടിയും വന്നു. രണ്ടു സിനിമയായിത്തന്നെ പുറത്തിറക്കാനുള്ള തീരുമാനവുമായി ഇരുവിഭാഗവും മുന്നിട്ടിറങ്ങി. എബി ചിത്രീകരണം പൂര്‍ത്തിയായി ഇപ്പോള്‍ റിലീസിനെത്തുകയാണ്. വിമാനം റിലീസ് ചെയ്യാന്‍ ഇനിയും സമയമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com