സിപിസി അവാര്‍ഡ്: മികച്ച നടന്‍ വിനായകന്‍

ഓഡിയന്‍സ് പോളിലൂടെയും ജൂറി വോട്ടിംഗിലൂടെയുമാണ് പുരസ്‌ക്കാരം നിശ്ചയിച്ചത്‌
സിപിസി അവാര്‍ഡ്: മികച്ച നടന്‍ വിനായകന്‍

കൊച്ചി: താരമൂല്യത്തിനല്ല മറിച്ച് മികവിനാണ് പുരസ്‌കാരം നല്‍കേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമാ പാരഡൈസോ ഫെയ്‌സ്ബുക്ക് കൂട്ടായ്മ കമ്മട്ടിപ്പാടത്തിലെ അഭിനയ മികവിന് മികച്ച നടനുള്ള സിപിസി അവാര്‍ഡ് 2017 നടന്‍ വിനായകന് നല്‍കി. 
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ഗംഗയായി അഭിനയിച്ച് ആരാധകരുടെ മനസില്‍ ഇടം നേടിയ വിനായകനെ സദസ് എഴുന്നേറ്റ് നിന്നാണ് വരവേറ്റത്. 
1994 ല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന നിമിഷത്തെയാണ് അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ വിനായകന്‍ ഓര്‍ത്തെടുത്തത്. നടന്‍ ജയസൂര്യ, ഇന്ദ്രന്‍സ്, സൈജു കുറുപ്പ് തുടങ്ങിയവരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സംവിധായകന്‍ ദിലീഷ് പോത്തന്‍, ആഷിഖ് അബു, മികച്ച നടിമാരായി രജിഷ വിജയനും സായ് പല്ലവും തെരഞ്ഞെടുക്കപ്പെട്ടു. കയ്യടിക്കെടാ എന്ന് പറഞ്ഞ് ആരാധകരെ കൂട്ടിയ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനായ മണികണ്ഠനാണ് മികച്ച സഹനടന്‍.
പുരസ്‌കാരങ്ങളില്‍ മുന്നിട്ട് നിന്നത് മഹേഷിന്റെ പ്രതികാരമായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും തിരക്കഥാ കൃത്ത് ശ്യംപുഷ്‌കരനുമായിരുന്നു നേടിയത്. ഓഡിയന്‍സ് പോളിലൂടെയും ജൂറി വോട്ടിംഗിലൂടെയുമാണ് സിപിസി അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com