ആറ് വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; കന്തസാമിയിലെ അഭിനയത്തിന് വിക്രമിനും അവാര്‍ഡ്

2008ന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നില്ല
ആറ് വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; കന്തസാമിയിലെ അഭിനയത്തിന് വിക്രമിനും അവാര്‍ഡ്

ചെന്നൈ: ആറ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വിക്രവും ജീവയും മികച്ച നടന്‍മാര്‍ക്കുള്ള അവാര്‍ഡ് നേടിയവരുടെ പട്ടികയില്‍. 2009 മുതല്‍ 2014വരെയുള്ള അവാര്‍ഡുകളാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരികകുന്നത്. 2008ന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നില്ല. സിനിമ-രാഷ്ട്രീയ രംഗത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങളും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാരും തമ്മില്‍ നടന്നുവന്നിരുന്ന നിയമ പോരാട്ടങ്ങളും ഒക്കെയായിരുന്നു 2008ന് ശേഷം അവാര്‍ഡ് പ്രഖ്യാപിക്കാതിരിക്കാന്‍ കാരണായിരുന്നത്. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉടനെ തന്നെവീണ്ടും ഏര്‍പ്പെടുത്തുമെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 

2009ലെ മികച്ച ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്നത് പസങ്കയാണ്. 2010ല്‍ മൈനയും മികച്ച ചിത്രമായി. കന്തസാമിയിലെ അഭിനയിത്തിന് വിക്രത്തിനും നീതാനേ എന്‍ പൊന്‍വസന്തത്തിലെ അഭിനയത്തിന് ജീവയ്ക്കും അവാര്‍ഡുണ്ട്. രാജാറാണിയിലെ അഭിനയിത്തിന് നയന്‍താരയ്ക്കും കുംകിയിലെ അഭിനയത്തിന് ലക്ഷ്മി മേനോനും അവാര്‍ഡ് ലഭിച്ചു. 

അങ്ങാടിത്തെരു സംവിധാനം ചെയ്ത വസന്തബാലന്‍,മൈനയുടെ സംവിധായകന്‍ പ്രഭു സോളമന്‍,ദൈവതിരുമകള്‍ ഒരുക്കിയ വിജയ് എന്നിവര്‍ക്ക് സംവിധായകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com