റിലീസിന് മുന്‍പേ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഇന്റര്‍നെറ്റില്‍

റിലീസിന് മുന്‍പേ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഇന്റര്‍നെറ്റില്‍

ന്യൂഡല്‍ഹി: റിലീസിന് മുന്‍പേ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നു. ടൊയ്‌ലറ്റ്; ഏക് പ്രേം കഥ എന്ന അക്ഷയും, ഭൂമി പണ്ഡേക്കറും പ്രധാന കഥാപാത്രങ്ങളാകുന്ന സിനമയാണ് റിലീസിന് മുന്‍പേ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. 

പൈറസിക്കെതിരെ പോരാടാനാണ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അക്ഷയ് കുമാര്‍ ആരാധകരോട് ആവശ്യപ്പെട്ടത്. നൃത്ത സംവിധായകനായ റെമോ ഡിസൂസയായിരുന്നു സിനിമ ചോര്‍ന്ന വിവരം സിനിമയുടെ അണിയറപ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും ശ്രദ്ധയിലേക്ക് എത്തിച്ചത്. 

തന്റെ കൈവശമുള്ള പെന്‍ഡ്രൈവില്‍ ടൊയ്‌ലറ്റ്; ഏക് പ്രേം കഥ ഉണ്ടെന്ന് ഒരാള്‍ തന്നോട് പറയുകയും, താനത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം സിനിമയുടെ നിര്‍മാതാവിനെ അറിയിക്കുകയായിരുന്നു എന്ന് റെമോ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com