സംഘര്‍ഷങ്ങള്‍ കലയ്ക്കു പറ്റിയ ഇടമാണ്; ജീവിതം വിപ്ലവവും; ഡോക്യുമെന്ററി ഫെസ്റ്റില്‍ വിലക്കിയ കാശ്മീരി ചിത്രം പറയുന്നത് (വീഡിയോ)

ഇന്‍ ദ ഷേഡ് ഓഫ് ഫാലണ്‍ ചിനാര്‍ ഡോക്യുമെന്ററിയില്‍ നിന്ന്‌
ഇന്‍ ദ ഷേഡ് ഓഫ് ഫാലണ്‍ ചിനാര്‍ ഡോക്യുമെന്ററിയില്‍ നിന്ന്‌

കാശ്മീരി യുവത അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നഷ്ടങ്ങളും ജീവിതവും പറയുന്ന ഇന്‍ ദ ഷേഡ് ഓഫ് ഫാലണ്‍ ചിനാറടക്കമുള്ള മൂന്ന് ചിത്രങ്ങളാണ് ഈ മാസം 16 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പുറമെ പുറമെ രോഹിത് വെമുല, ജെഎന്‍യു തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രലായം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.

ഡോക്യുമെന്ററിയില്‍ നിന്നുള്ള ഒരു ചിത്രം
ഡോക്യുമെന്ററിയില്‍ നിന്നുള്ള ഒരു ചിത്രം

ഇന്‍ ദ ഷേഡ് ഓഫ് ഫാലണ്‍ ചിനാര്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്ന ഫാസില്‍ എന്‍സി, ഷോണ്‍ സെബാസ്റ്റിയന്‍ എന്നീ കാശ്മീരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പറയുന്നതനുസരിച്ച് ഇവരെ സംബന്ധിച്ച് ജീവിതം ഒരു വിപ്ലവം തന്നെയാണ്. അതിനെ അവര്‍ കലയിലേക്ക് ചേര്‍ത്തിരിക്കുന്നു. സംഘര്‍ഷങ്ങള്‍ കലയ്ക്കു പറ്റിയ ഇടമാണെന്ന് ഇവര്‍ പറയുകയും ചെയ്യുന്നു.

ഇന്‍ ദ ഷേഡ് ഓഫ് ഫാലണ്‍ ചിനാര്‍ ഡോക്യുമെന്ററിയില്‍ നിന്ന്‌
ഇന്‍ ദ ഷേഡ് ഓഫ് ഫാലണ്‍ ചിനാര്‍ ഡോക്യുമെന്ററിയില്‍ നിന്ന്‌

പ്രദര്‍ശനത്തിനുള്ള വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിലക്ക് എന്തിന്റെ പേരിലാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത്ഭുതപ്പെടുന്നത്. കാരണം, ഡോക്യുമെന്ററിയുടെ നിര്‍മാണം പൂര്‍ത്തിയായ സമയത്തു തന്നെ (2016 ജൂണ്‍) യൂടൂബില്‍ റിലീസ് ചെയ്തിട്ടുണ്ടെന്നാണ് സംവിധായകരില്‍ ഒരാളായ എന്‍സി ഫാസില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com