പാക് യുവാക്കളെ വഴിതെറ്റിക്കുന്നത് സല്‍മാനും ഇന്ത്യന്‍ സിനിമയും: പാക് നടി

പാക് യുവാക്കളെ വഴിതെറ്റിക്കുന്നത് സല്‍മാനും ഇന്ത്യന്‍ സിനിമയും: പാക് നടി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും ഇന്ത്യന്‍ സിനിമയുമാണ് പാക് യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് പാക് നടി റാബി പിര്‍സദ. രാജ്യത്ത് ബോളിവുഡ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കുറ്റമാണെന്നും നടി പറഞ്ഞു. ലാഹോറില്‍ വെച്ച് ഒരു പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടയ്ക്കാണ് നടിയുടെ പരാമര്‍ശം. 
ഇന്ത്യന്‍ സിനിമകളുടെ പ്രധാന പശ്ചാത്തലം കുറ്റകൃത്യങ്ങളാണ്, സല്‍മാന്‍ഖാന്‍ ചിത്രങ്ങളില്‍ പ്രത്യേകിച്ചും. മോശം കാര്യങ്ങള്‍ യുവജനങ്ങളെ പഠിപ്പിച്ച് മഹത്തായ പാകിസ്ഥാന്‍ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് ഇന്ത്യന്‍ സിനിമ ചെയ്യുന്നത്. എന്നാല്‍ പാക് സിനിമ കുട്ടികളെ പഠിപ്പിക്കുന്നത് നന്‍മയാണ്. ഇന്ത്യന്‍ ചിത്രങ്ങള്‍ മൂല്യങ്ങള്‍ നശിച്ച് അധ:പതിച്ചുവെന്നും റാബി പിര്‍സദ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com