ഒരു മെക്‌സിക്കന്‍ അപാരത: വീണ്ടും മുളക്കുന്ന ഇടതു കാല്പനികത

ഇടതു ചിഹ്നങ്ങളില്‍ ആവേശം കൊള്ളുന്നവരും എഴുപതുകളിലെ ഇടതു നൊസ്റ്റാള്‍ജിയ പേറുന്നവരും ആയ പുതു തലമുറ എസ് എഫ് ഐക്കാരെയും പഴയ എസ എഫ് ഐക്കാരെയും ഒരുപോലെ ഈ സിനിമ ആവേശം കൊള്ളിക്കും
ഒരു മെക്‌സിക്കന്‍ അപാരത: വീണ്ടും മുളക്കുന്ന ഇടതു കാല്പനികത

ഭൂതകാലത്തെക്കുറിച്ചു വാചാലമാകുന്നവര്‍ ഭാവിയെക്കുറിച്ചു ഒന്നും ആശിക്കാന്‍ ഇല്ലാത്തവരാണ് എങ്കിലും കഴിഞ്ഞതോ കൊഴിഞ്ഞതോ ആയ വിദ്യാര്‍ത്ഥികളുടെ പോരാട്ട വീര്യത്തെ ഒരു മികച്ച കച്ചവടസിനിമയുടെ കുപ്പിയില്‍ ആക്കുക ആണ് ഒരു മെക്‌സിക്കന്‍ അപാരത. കോളേജ് തിരഞ്ഞെടുപ്പും sfy , ksq എന്നീ രണ്ടു വിദ്യാര്‍ത്ഥി സംഘടനകളുടെ ശത്രുതയും പറയുന്ന ഈ കാമ്പസ് സിനിമയില്‍ sfi , ksu എന്നീ സംഘടനകളെ തന്നെ ആണ് ഉദ്ദേശിക്കുന്നത്. ഇടതു അനുഭാവം ഉള്ള രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ളവരും സ്വാശ്രയ കോളേജുകള്‍ അല്ലാത്ത കലാശാലകളില്‍ പഠിച്ചവരും ആയവര്‍ക്ക് മാത്രമേ ഈ സിനിമയുടെ ഭാവുകത്വം ഉള്‍ക്കൊള്ളാന്‍ പറ്റുകയുള്ളൂ. 
മത വിദ്വേഷം പോലെ അന്ധമായ കമ്യൂണിസ്റ്റു വിരോധം വച്ച് പുലര്‍ത്തുന്നവര്‍ നിരാശപ്പെടേണ്ടി വരും.
ഒരു സിനിമ എന്ന നിലയില്‍ നല്ല മേക്കിങ് , നല്ല കാമറ വര്‍ക് , മികച്ച ടൈറ്റില്‍ അനിമേഷന്‍ , പോസ്റ്ററുകള്‍ , പരസ്യം , അടിപൊളി ഗാനങ്ങള്‍, റിയലിസ്റ്റിക് ആയ കാമ്പസ് രംഗങ്ങള്‍ , വെടിയേറ്റു തെറിക്കുന്ന ചോരകൊണ്ട് ചെങ്കൊടി ചോക്കുന്നതും ഒക്കെ ഉള്ള അതിഭാവുകത്വം നിറഞ്ഞ വിപ്ലവ രാഷ്ട്രീയ രംഗങ്ങള്‍ എന്നിവ കൊണ്ടും ഒരു മെക്‌സിക്കന്‍ അപാരത തിയേറ്ററില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. ഞാന്‍ ആദ്യ ഷോ കണ്ട കൊച്ചി സിനിമാക്‌സ് വിദ്യാര്‍ത്ഥികളുടെ വിസിലടി കൊണ്ടും കയ്യടി കൊണ്ടും കമന്റുകള്‍ കൊണ്ടും ശബ്ദ മുഖരിതം ആയിരുന്നു. കാമ്പസുകളിലെ തമാശ നിറഞ്ഞ രംഗങ്ങള്‍, മറ്റു പാര്‍ട്ടിക്കാരുടെ ഓഫീസ് കത്തിക്കുക , എതിരാളികളെ കലാ മത്സരങ്ങളില്‍ തഴയുക, , ആക്രമിക്കുക, പരദൂഷണം, വിവിധ തരത്തിലുള്ള കാമ്പസ് പ്രണയങ്ങള്‍, മുതിര്ന്ന പാര്‍ട്ടിക്കാര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുക തുടങ്ങിയ കാമ്പസിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും കാണാവുന്ന സ്ഥിരം കലാപരിപാടികള്‍ ആണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഒരു മികച്ച എന്റെര്‍റ്റൈനെര്‍ ആണ് , ഒരു നല്ല സിനിമ എന്ന് പറയാന്‍ പറ്റില്ലഎങ്കിലും ഇടതു രാഷ്ട്രീയവും പച്ചക്കു പറഞ്ഞാലും ഇവിട ഒരു മാര്‍ക്കറ്റ് ഉണ്ട് എന്ന് തെളിയിച്ചിരിക്കുക ആണ് സംവിധായകന്‍ ടോം ഇമ്മട്ടി. സിനിമയിലെ പ്രണയം കുറച്ചുകൂടി യാഥാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കുന്നതാണ്. 
ഇടതു പക്ഷത്തെ തൊടാതെ ലാല്‍ സലാം സിനിമക്ക് വന്ന ഗതികേട് വരാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. ഏതു കാലഘട്ടം എന്ന് വ്യക്തമായി പറയുന്നില്ല എങ്കിലും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒന്നും എത്തിച്ചേരാത്ത തൊണ്ണൂറുകള്‍ കാലഘട്ടത്തിലാണ് കഥ നടക്കുന്നത് എന്ന് തോന്നുന്നു . ഒരുകാലത്തു കെ എസ് യു വിന്റെ കോട്ടകള്‍ ആയിരുന്ന മഹാരാജാസ് കോളേജ് പോലെ ഉള്ള ചില കാമ്പസുകള്‍ എങ്ങനെ എസ് എഫ് ഐ കീഴടക്കി എന്നതാണ് ഈ കഥയില്‍ പറയുന്നത്. 
ടോവിനോ തോമസിനു ഒരു മാസ്സ് ഹീറോ ആകാനുള്ള കഴിവ് കൂടുതല്‍ തെളിയിക്കുന്ന കഥാപാത്രം ആണ് ഇതിലെ ചെയര്‍മാന്‍ ആയി മത്സരിക്കുന്ന കഥാപാത്രം പോള്‍ വര്‍ഗീസ് , വില്ലനായി എത്തുന്ന കെ എസ് യു നേതാവായി രൂപേഷ് പീതാംബരനും നന്നായി അഭിനയിച്ചിരിക്കുന്നു. പൊതുവെ എല്ലാ കെ എസ യു കാരെ വില്ലന്മാരും എസ എഫ് ഐ ക്കാരെ നായകന്മാരും ആയാണ് ചിത്രീകരിച്ചിരിക്കുന്നു എന്ന ഒരു ന്യൂനത ഇതില്‍ മുഴച്ചു നില്‍ക്കുന്നുണ്ട് . ' അക്രമം പേടിച്ചു കണ്ണൂരിലേക്കു ഒളിവില്‍ പോകേണ്ടി വരുന്ന രംഗങ്ങളില്‍ കണ്ണൂരിനെയും അവിടത്തെ വയലന്‌സിനെയും വളഞ്ഞ വഴിയില്‍ പുകഴ്ത്തുന്നുണ്ടു . 'ആര്‍ക്കും പേടി കൂടാത്ത ജീവിക്കാവുന്ന അങ്ക ചേകവന്മാരുടെ നാട് ' കണ്ണൂര്‍ എന്നും , എ കെ ജി കണ്ണൂര് കാരുടെ ദൈവം ആണെന്നും സിനിമയില്‍ പറയുന്നു. മുടി വളര്‍ത്താനും താടി നീട്ടാനും ഉള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും തുടങ്ങി സദാചാര പൊലീസിംഗിനെതിരെയും ഫാസിസത്തിനെതിരെയും ഒകെ രംഗങ്ങളും പാട്ടുകളും ഉണ്ട് എങ്കിലും ആഴത്തില്‍ ഉള്ള രാഷ്ട്രീയം ഒന്നും സിനിമ പറയുന്നില്ല. കമ്യൂണിസ്റ്റുകളെ ആവേശം കൊള്ളിക്കുന്ന സിംബലുകള്‍ സമൃദ്ധമാ യി ഉപയോഗിച്ചിരിക്കുന്നു. ചെഗുവേര , ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവ സ്വപ്‌നങ്ങള്‍, വിപ്ലവ ഗാനങ്ങള്‍ , രക്ത സാക്ഷിത്വം , ചെങ്കൊടി ഒകെ മിക്ക സീനിനുകളില്‍ മാറി മറയുന്നു. എഴുപതുകളില്‍ പോലീസ് വെടി വെച്ച് കൊന്ന ഒരു കമ്യൂണിസ്‌റ് വിദ്യാര്‍ത്ഥി നേതാവിനെ സിംബോളിക് ആയി കാണിച്ചിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ് ഇന്റര്‍ സോണ്‍ കലോത്സവത്തിനിടക്ക് പോലീസ് നോക്കി നില്‍ക്കെ കെ എസ യു ക്കാര്‍ ഏര്‍പ്പാട് ചെയ്ത ഗുണ്ടകള്‍ കുത്തിക്കൊന്ന എസ് എഫ് ഐ കുട്ടനല്ലൂര്‍ ഗവ : കോളേജ് യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന സഖാവ് കൊച്ചനിയനെക്കുറിച്ചു മഹാരാജാസ് സെക്രട്ടറി( നീരജ് മാധവ് ) പറയുന്നുണ്ടു എങ്കിലും യഥാര്‍ത്ഥ ചരിത്ര സാഹചര്യങ്ങള്‍ ഒന്നും ഈ സിനിമയില്‍ ഇല്ല. സ്വന്തം പാര്‍ട്ടി കാരനെ കാമ്പസില്‍ കൊന്നു രക്ത സാക്ഷിയെ സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്കാരന്‍ , അവസാനം അയാളെ തള്ളിപ്പറയുന്ന പാര്‍ട്ടി , പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്ന കണ്ണൂര്‍ പാര്‍ട്ടി സെക്രട്ടറി മുതല്‍ കമ്യൂണിസത്തെക്കുറിച്ചോ മാര്‍ക്‌സിസത്തെ കുറിച്ചോ ഒരു ചുക്കും അറിയില്ലെങ്കിലും ഇടതു ചിഹ്നങ്ങളില്‍ ആവേശം കൊള്ളുന്നവരും എഴുപതുകളിലെ ഇടതു നൊസ്റ്റാള്‍ജിയ പേറുന്നവരും ആയ പുതു തലമുറ എസ് എഫ് ഐക്കാരെയും പഴയ എസ എഫ് ഐക്കാരെയും ഒരുപോലെ ഈ സിനിമ ആവേശം കൊള്ളിക്കും. ഈ സിനിമകണ്ടാല്‍ സംഘികള്‍ക്കു മാനസിക പ്രശ്‌നം ഉണ്ടാവാന്‍ സാധ്യത ഉള്ളത് കൊണ്ട് ആ സമയത്തു അവര്‍ ജയ് ഹനുമാന്‍ സീരിയല്‍ കണ്ടിരിക്കുന്നതായിരിക്കും നല്ലതു.

(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com