പുലിമുരുകന്‍ 150 ദിവസത്തിലേക്ക്പുലിയായി മോഹന്‍ലാല്‍ ലൈവില്‍

മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പുലിമുഖവുമായി വന്ന് എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നത്
പുലിമുരുകന്‍ 150 ദിവസത്തിലേക്ക്പുലിയായി മോഹന്‍ലാല്‍ ലൈവില്‍

കൊച്ചി: മലയാളത്തില്‍ മെഗാഹിറ്റായി മാറിയ പുലിമുരുകന്‍ ഇന്ന് 150 ദിവസം പിന്നിടുന്നു. ഈ അവസരത്തിലാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പുലിമുഖവുമായി വന്ന് എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നത്.
25 കോടി മുതല്‍മുടക്കി 152 കോടി കളക്ഷന്‍ നേടിയ പുലിമുരുകന്‍ മലയാളത്തിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പല തീയേറ്ററുകളിലും കളിച്ചുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനുപുറമെ ലാല്‍, ജഗപതി ബാബു, കമാലിനി മുഖര്‍ജി, നമിത തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com