ബാഹുബലിയെ വധിച്ചതെന്തിനെന്ന് കട്ടപ്പ പറയുന്നു; മുഗള്‍ ഇ അസമിനേയും പഴങ്കഥയാക്കി ബാഹുബലി

 67 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ ഇ അസം എന്ന ബോളിവുഡ് സിനിമ കുറിച്ച ചരിത്രമാണ് ബാഹുബലി തിരുത്തിയെഴുതുന്നതെന്ന് കരണ്‍ ജോഹര്‍
ബാഹുബലിയെ വധിച്ചതെന്തിനെന്ന് കട്ടപ്പ പറയുന്നു; മുഗള്‍ ഇ അസമിനേയും പഴങ്കഥയാക്കി ബാഹുബലി

ഏപ്രില്‍ 28 എന്ന ദിവസത്തിലേക്കാണിപ്പോള്‍ ആരാധകരുടെ കാത്തിരിപ്പ്. ആദ്യ പതിപ്പില്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ വരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായാണ് ആരാധകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പ്.

ബാഹുബലിയെ കട്ടപ്പ കൊലപ്പെടുത്തിയതെന്തിനെന്ന ചോദ്യമാണ് പ്രേക്ഷകരെ ഏറെ നാള്‍ കുഴക്കിയിരുന്നത്. രണ്ടാം ഭാഗം പുറത്തിറങ്ങാനിരിക്കെ ആ ചോദ്യത്തിന് തമാശ കലര്‍ന്ന മറുപടി നല്‍കുകയാണ് കട്ടപ്പയായി തകര്‍ത്തഭിനയിച്ച സത്യരാജ്. പ്രഭാസിനെ കൊല്ലുന്നതിന് നിര്‍മാതാവ് തനിക്ക് നല്ല പ്രതിഫലം വാഗ്ദാനം ചെയ്തു. തന്റെ സംവിധായകനും ബാഹുബലിയെ വധിക്കാന്‍ നിര്‍ദേശിച്ചു. താനത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കൗതുകം നിറച്ച് സത്യരാജ് പറയുന്നു. 

ഇതുവരെ 250ല്‍ അധികം സിനിമകളില്‍ താന്‍ വേഷമിട്ടിട്ടുണ്ടെങ്കിലും കട്ടപ്പയായാണ് ലോകം തന്നെയിപ്പോള്‍ കാണുന്നതെന്നും സത്യരാജ് പറഞ്ഞു. ബാഹുബലിയുടെ പ്രീ റിലീസ് പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തെ പ്രശംസകൊണ്ട് മൂടി സിനിമാ രംഗത്തും പുറത്തുമുള്ള നിരവധി പേര് രംഗത്തെത്തുന്നുണ്ട്.  67 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ ഇ അസം എന്ന ബോളിവുഡ് സിനിമ കുറിച്ച ചരിത്രമാണ് ബാഹുബലി തിരുത്തിയെഴുതുന്നതെന്ന് വ്യക്തമാക്കി സംവിധായകന്‍ കരണ്‍ ജോഹറാണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തുന്നത്. 1960ല്‍ പുറത്തിറങ്ങിയ മുഗള്‍ ഇ അസം ആ കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമയായിരുന്നു.

ആത്മാവുള്ള സിനിമയാണ് രാജമൗലി തയ്യാറാക്കിയിരിക്കുന്നത്. ഇതുപോലൊരു സിനിമയുമായി മുന്നോട്ടു പോകുന്നതിനുള്ള കരുത്ത് രാജമൗലിയുടെ വ്യക്തിത്വത്തിന് മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ പത്ത് ശതമാനം കഴിവുപോലും തനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും കരണ്‍ ജോഹര്‍ പറയുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പ് തീയറ്ററിലെത്തിക്കുന്നത് കരണ്‍ ജോഹറാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com