''എന്നോട് ക്ഷമിക്കണം''; സിനിമയിലെ വനിതാസംഘടനയ്‌ക്കെതിരെ പരിഹാസമുന്നയിച്ച നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി ക്ഷമ ചോദിച്ചു

സംഘടനയ്ക്ക് ചിന്നമ്മ എന്നോ കുഞ്ഞമ്മ എന്നോ പേരിടാവുന്നതാണെന്നും
''എന്നോട് ക്ഷമിക്കണം''; സിനിമയിലെ വനിതാസംഘടനയ്‌ക്കെതിരെ പരിഹാസമുന്നയിച്ച നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി ക്ഷമ ചോദിച്ചു

കൊച്ചി: നടി മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ സിനിമാമേഖലയില്‍ സ്ത്രീകളുടെ സംഘടന, വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ തുടങ്ങിയതിനു പിന്നാലെ പരിഹാസവുമായാണ് നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി എത്തിയത്. സംഘടനയ്ക്ക് ചിന്നമ്മ എന്നോ കുഞ്ഞമ്മ എന്നോ പേരിടാവുന്നതാണെന്നും വീട്ടിലെ കോഴിക്കുഞ്ഞുങ്ങള്‍ക്കിട്ട പേരാണിതെന്നും മറ്റും പരിഹാസത്തോടെയാണ് എഴുതിയിരുന്നത്. എന്നാല്‍ ഇത് ആരെയും വേദനിപ്പിക്കാന്‍ ചെയ്തതല്ലെന്നും എല്ലാ വാര്‍ത്തകളിലും നര്‍മ്മം കണ്ടെത്തുന്നത് തന്റേത് ഒരു രീതിയാണെന്നും തമ്പി ആന്റണി വാദിക്കുന്നു. ഇത് ആര്‍ക്കെങ്കിലും വേദനിച്ചുവെങ്കില്‍ ക്ഷമിക്കണമെന്ന് തമ്പി ആന്റണി പോസ്റ്റില്‍ പറയുന്നു.
മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്നതിനെ ഏറെ സന്തോഷത്തോടെ കണ്ടിരുന്ന താന്‍ അന്ന് ഒരു പോസ്റ്റിട്ടതായും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് തമ്പി ആന്റണി ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com