മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ പേരില്‍ സിനിമ വരുന്നു! മോഹന്‍ലാലിന്റെ ജന്മദിനത്തില് മോഹന്‍ലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകായണ് അണിയറ പ്രവര്‍ത്തകര്‍. ചങ്കല്ല ചങ്കിടിപ്പാണ് എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.
ഇന്ദ്രജിത്തും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മീനുക്കുട്ടിയേയും സേതു മാധവനേയും അവതരിപ്പിച്ചിരിക്കുന്നത്.
മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍ നിര്‍മിച്ച് ,സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധായകന് സാജിദ് യഹിയയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ