'ഓമനക്കുട്ടന്റെ വിധി ഇതാവരുത്‌'; Adventures Of ഓമനക്കുട്ടന്റെ ഡിസ്ട്രിബ്യൂഷന്‍ സിനിമയെ തോല്‍പ്പിച്ചെന്ന് ആസിഫ് അലി

കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ,പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു
'ഓമനക്കുട്ടന്റെ വിധി ഇതാവരുത്‌'; Adventures Of ഓമനക്കുട്ടന്റെ ഡിസ്ട്രിബ്യൂഷന്‍ സിനിമയെ തോല്‍പ്പിച്ചെന്ന് ആസിഫ് അലി

പ്രേക്ഷകര്‍ നല്ല അഭിപ്രായം പറഞ്ഞിട്ടും തന്റെ ഏറ്റവും പുതിയ സിനിമയായ adventures of ഓമനക്കുട്ടന് വേണ്ട പ്രമോഷന്‍ നല്‍കുന്നില്ലെന്ന് പരാതിയുമായി നടന്‍ ആസിഫ് അലി. തന്റെ അഭിനയത്തെ കുറിച്ചും സിനിമയിലെ വ്യത്യസ്തതയെ കുറിച്ചും കിട്ടിയ നല്ല അഭിപ്രായങ്ങള്‍ കേട്ട് ത്രില്ലടിച്ചിരിക്കുമ്പോഴാണ് ഓമനക്കുട്ടന്‍ തീയറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണെന്ന് അറിഞ്ഞതെന്ന് ആസിഫ് അലി പറയുന്നു. 

സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ വേണ്ടത്ര രീതിയില്‍ നടന്നില്ല എന്നത് തന്നെ ഞെട്ടിച്ചെന്ന് ആസിഫ് അലി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരോട്‌ പങ്കുവയ്ക്കുന്നു. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. 

പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ,പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്റെ വിധി ഇതാവരുതെന്ന് ആസിഫ് അലി പറയുന്നു. 

സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേര്‍ (ഗോധ സിനിമയുടെ ഡയറക്ടര്‍ ബേസില്‍,ആഷിക് അബു, റിമ അങ്ങനെ പലരും) ഈ ചിത്രം കണ്ട് നല്ല അഭിപ്രയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷന്‍ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്നും ആസിഫ് അലി ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com