ഏഴുവട്ടം ജയിംസ് ബോണ്ടായ റോജര്‍ മൂര്‍ അന്തരിച്ചു

ബോണ്ട് ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്ണില്‍ നായകനായതും മൂര്‍ തന്നെ
ഏഴുവട്ടം ജയിംസ് ബോണ്ടായ റോജര്‍ മൂര്‍ അന്തരിച്ചു

സൂറിച്ച്: ജയിംസ് ബോണ്ടായി ഏഴ് തവണ എത്തി പ്രേക്ഷകരെ ഇളക്കിമറിച്ച സര്‍ റോജര്‍ മൂര്‍ (89) അന്തരിച്ചു. കാന്‍സറിനു ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. മൊണോക്കയിലാകും സംസ്‌കാരചടങ്ങുകള്‍ എന്നാണു വിവരം.

ലിവ് ആന്‍ഡ് ലെറ്റ് ഡൈ (1973) ആണ് മൂറിന്റെ ആദ്യ ബോണ്ട് ചിത്രം.നാല്‍പ്പത്തിയാറാം വയസിലാണ് മൂര്‍ ബോണ്ട് ചിത്രങ്ങളില്‍ അരങ്ങേറ്റം നടത്തുന്നത്. ഇന്ത്യയില്‍ ആദ്യമായി ചിത്രീകരിച്ച ബോണ്ട് ചിത്രമായ ഒക്ടോപസിലും നായകനായത് റോജര്‍ മൂര്‍ തന്നെ. 1983ലാണ് ചിത്രം റിലീസ് ചെയ്തത്. ഒക്ടോപസിയുടെ നിര്‍മാണസംഘത്തെ പിന്തുടര്‍ന്ന് തയാറാക്കിയ ഡോക്യുമെന്ററിയില്‍ തന്റെ ആദ്യ ഇന്ത്യന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് റോജര്‍ മൂര്‍.

ബോണ്ട് ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്ണില്‍ നായകനായതും മൂര്‍ തന്നെ. യുകെയിലെ സ്‌റ്റോക്വെല്ലിലാണു ജനനം.ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍ പദവി നല്‍കി ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com