ശോഭന പാലക്കാട്ടേക്ക് വരുന്നു; തയ്യാറായിരിക്കാന്‍ പ്രേക്ഷകരോട് പ്രിയതാരം

സിനിമയിലൂടെ മലയാളികള്‍ക്കിടയിലേക്ക് എത്തിയില്ലെങ്കിലും നൃത്തവുമായി വിസ്മയിപ്പിക്കാന്‍ എന്നും മലയാളികള്‍ക്ക് അരികിലുണ്ട് ശോഭന
ശോഭന പാലക്കാട്ടേക്ക് വരുന്നു; തയ്യാറായിരിക്കാന്‍ പ്രേക്ഷകരോട് പ്രിയതാരം

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാര്‍ ആരൊക്കെ എന്ന് ചോദിച്ചാല്‍ ശോഭന എന്ന പേര് അതില്‍ മുന്‍ നിരയിലുണ്ടാകും. ഗംഗയിലൂടെ മലയാളികളെ വിസ്മയിപ്പിക്കുകയും കാര്‍ത്തുമ്പിയിലൂടെ ചിരിപ്പിക്കുകയും മായയും ഗൗരിയുമായെത്തി കരയിപ്പിക്കുകയും ചെയ്ത ശോഭനയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവാണ് മലയാളികള്‍ എന്നും ആഗ്രഹിച്ചിരുന്നത്. 

തിരയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമെത്തിയെങ്കിലും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ കാര്‍ക്കശ്യം വീണ്ടും ബിഗ് സ്‌ക്രീനില്‍ ശോഭനയെ കാണണമെന്ന മലയാളിയുടെ ആഗ്രഹത്തിന് തടസമാകുന്നു. സിനിമയിലൂടെ മലയാളികള്‍ക്കിടയിലേക്ക് എത്തിയില്ലെങ്കിലും നൃത്തവുമായി വിസ്മയിപ്പിക്കാന്‍ എന്നും മലയാളികള്‍ക്ക് അരികിലുണ്ട് ശോഭന. 

ഇപ്പോള്‍ പാലക്കാട് നൃത്ത പരിപാടി അവതരിപ്പിക്കാന്‍ താനും സംഘവും എത്തുന്നു എന്ന വാര്‍ത്തയാണ് ശോഭന ആരാധകരുമായി പങ്കുവയ്ക്കുന്നത്. മെയ് 27നാണ് പരിപാടി. തന്റെ നൃത്ത സന്ധ്യയ്ക്കായി ആരാധകരെ ക്ഷണിക്കുന്ന ശോഭനയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com