ചൈനക്കാരേയും കയ്യിലെടുത്ത് ആമിര്‍ ഖാന്‍; ചൈനയില്‍ 1000 കോടി വാരിദംഗല്‍

ചൈനയുടെ സിനിമാ ചരിത്രത്തില്‍ ആയിരം കോടി രൂപ കളക്ഷന്‍ നേടുന്ന മുപ്പത്തിമൂന്നാമത്തെ സിനിമയായിരിക്കുകയാണ് ദംഗല്‍
ചൈനക്കാരേയും കയ്യിലെടുത്ത് ആമിര്‍ ഖാന്‍; ചൈനയില്‍ 1000 കോടി വാരിദംഗല്‍

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ബോക്‌സ് ഓഫീസില്‍ 1000 കോടി കൊയ്തായിരുന്നു ബാഹുബലി ലോകത്തെ വിസ്മയിപ്പിച്ചത്. എന്നാല്‍ ചൈനീസ് തീയറ്ററുകളില്‍ ഭൂകമ്പം സൃഷ്ടിച്ച് ആമിര്‍ ഖാന്റെ ദംഗല്‍ 1000 കോടി പിന്നിട്ടെന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്നും വരുന്നത്. 

ചൈനയുടെ സിനിമാ ചരിത്രത്തില്‍ ആയിരം കോടി രൂപ കളക്ഷന്‍ നേടുന്ന മുപ്പത്തിമൂന്നാമത്തെ സിനിമയായിരിക്കുകയാണ് ദംഗല്‍. മെയ് അഞ്ചിനായിരുന്നു ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്. പിന്നിടങ്ങോട്ടുള്ള ആഴ്ചകളില്‍ ദംഗലായിരുന്നു ചൈനീസ് തീയറ്ററുകളില്‍ കളക്ഷനില്‍ മുന്നിട്ടു നിന്നിരുന്നത്. 

9000 തീയറ്ററുകളിലാണ് ദംഗല്‍ പ്രദര്‍ശിപ്പിക്കുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതിന് പുറമെ ചൈനക്കാരുടെ പ്രിയപ്പെട്ട ഇന്ത്യന്‍ താരമായിരിക്കുകയാണ് ആമിര്‍ ഖാന്‍. 6.55 ലക്ഷം ചൈനക്കാരാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആമിര്‍ഖാനെ ഫോളോ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com