മമ്മൂട്ടിക്ക് പിന്നാലെ കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാലുമെത്തും; ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ പ്രിയദര്‍ശനൊപ്പം

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലി മരയ്ക്കാര്‍ സിനിമ വരുന്നു എന്ന സൂചനയാണ് പ്രിയദര്‍ശന്‍ നല്‍കുന്നത്
മമ്മൂട്ടിക്ക് പിന്നാലെ കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാലുമെത്തും; ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ പ്രിയദര്‍ശനൊപ്പം

കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുന്നു എന്ന വാര്‍ത്ത കുറേ നാളുകളായി മലയാള സിനിമാ ലോകത്തുണ്ട്. കുഞ്ഞാലി മരയ്ക്കാറുടെ ആദ്യ പോസ്റ്റര്‍ സംവിധായകന്‍ സന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലി മരയ്ക്കാര്‍ സിനിമ വരുന്നു എന്ന സൂചനയാണ് പ്രിയദര്‍ശന്‍ നല്‍കുന്നത്. 

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ കുഞ്ഞാലി മരയ്ക്കാറാക്കി സിനിമ തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയത്. കുഞ്ഞാലി മരയ്ക്കാര്‍ സിനിമയാക്കുന്നതിനുള്ള സാധ്യതാ പഠനങ്ങള്‍ നടക്കുകയാണ്. കുഞ്ഞാലി മരയ്ക്കാറുടെ ചരിത്രമെല്ലാം പഠനവിധേയമാക്കുന്നതോടെ പത്ത് മാസമെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. 

പഠനറിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും സിനിമയുമായി മുന്നോട്ടു പോകണമോ എന്ന തീരുമാനിക്കുക. ബിഗ് ബജറ്റ് സിനിമയായിരിക്കും അത്. ഇതുവരെ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളെ ഞങ്ങള്‍ക്കും അറിയാന്‍ സാധിച്ചിട്ടുള്ളു. അതിനാല്‍ ചരിത്രത്തിലേക്ക് കൂടുതല്‍ ചൂഴ്ന്നിറങ്ങാനാണ് ഞങ്ങളുടെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com