ബാഹുബലിയിലെ മഹിഷ്മതി രാജ്യത്തുകൂടി സഞ്ചരിക്കണോ??..

ചിത്രത്തിന് വേണ്ടി 1500 സ്‌കെച്ചുകളിലായി സാബു സിറിലും സംഘവുമാണ് മഹിഷ്മതി രൂപകല്‍പ്പന ചെയ്തിരുന്നത്.
ബാഹുബലിയിലെ മഹിഷ്മതി രാജ്യത്തുകൂടി സഞ്ചരിക്കണോ??..

വിജയകരമായ ഇന്ത്യന്‍ സിനിമകളിലൊന്നാണ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ഓരോ നിമിഷവും ആളുകളെ അംബരപ്പിച്ചുകൊണ്ടിരുന്ന ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ അഭിനേതാക്കളുടെ മികവുകൊണ്ട് മാത്രമല്ല ചിത്രം ഇത്ര കിടിലനായത്. അതിന്റെ ഷൂട്ടിങ് പശ്ചാത്തലം ചിത്രത്തിന്റെ വിജയത്തിന് വളരെ വലിയ പങ്കാണൊരുക്കിയത്. 

മഹിഷ്മതി എന്ന രാജ്യം പ്രേഷകരെ ചെറിയ തോതിലൊന്നുമല്ല സ്വാദീനിച്ചത്. സിനിമ കണ്ടവരെല്ലാം മഹിഷ്മതിയിലൂടെ ഒന്ന് സഞ്ചരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാവും. അങ്ങനെ ആഗ്രഹിച്ചവര്‍ക്ക് ഒരു സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ്.

100 ഏക്കറിലായി 60 കോടി രുപ ചിലവില്‍ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിര്‍മ്മിച്ചിരുന്ന മഹിഷ്മതി  ഇപ്പോഴും അവിടെത്തന്നെയുണ്ട്. മാത്രമല്ല ആരാധകര്‍ക്ക് മഹിഷ്മിതിയെന്ന് സാങ്കല്‍പ്പികരാജ്യം നേരില്‍ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 

1250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ മുതല്‍ 11.30 വരെയും 2349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും അതിനുള്ളില്‍ ചിലവഴിക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ചിത്രത്തിന് വേണ്ടി 1500 സ്‌കെച്ചുകളിലായി സാബു സിറിലും സംഘവുമാണ് മഹിഷ്മതി രൂപകല്‍പ്പന ചെയ്തിരുന്നത്. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച ബാഹുബലിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളോളം കഷ്ടപ്പെടേണ്ടി വന്നു. ഏതായാലും ആ കഷ്പ്പാടെല്ലാം ചിത്രത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com