പ്രായം 42 ആയി പക്ഷേ ഇത് സുസ്മിത സെന്‍ ആണ്: ഈ ചിത്രങ്ങള്‍ കാണു

സുസ്മിതാ സെന്നിന്റെ വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്നുള്ള പടങ്ങളാണ് വൈറലായിരിക്കുന്നത്.
പ്രായം 42 ആയി പക്ഷേ ഇത് സുസ്മിത സെന്‍ ആണ്: ഈ ചിത്രങ്ങള്‍ കാണു

പേരുപോലെത്തന്നെ ചിരിയുടെ രാജകുമാരിയാണ് സുസ്മിതാ സെന്‍. ചിരി മാത്രമല്ല, ഫിറ്റ്‌നസിന്റെ കാര്യത്തിലും സൗന്ദര്യത്തിലുമെല്ലാം താരം ആരെയും തോല്‍പ്പിക്കും. കാരണം, താരത്തിന് അടുത്തുതന്നെ 42 വയസു തികയും. കണ്ടാലോ.., ഇരുപതുകളില്‍ നില്‍ക്കുകയാണെന്നേ പറയു..

സുസ്മിതാ സെന്നിന്റെ വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്നുള്ള പടങ്ങളാണ് വൈറലായിരിക്കുന്നത്. ഈ പ്രായത്തിലും ചുളിവുകളും മടക്കുകളുമൊന്നുമില്ലാതെ ഷേപ്പുള്ള വയര്‍ കണ്ടാല്‍ ആരും അതിശയിക്കാതിരിക്കില്ല. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ നിന്നും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഇങ്ങനെ പറയുന്നു 'എന്റെ 42ാം ജന്‍മദിനം അടുക്കാറായി, അതിനാല്‍ ശരീരം കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ ശരീര, എന്റെ നിയമങ്ങള്‍, ഓരോ വര്‍ഷവും ഞാനതിനെ ആഘോഷിക്കുന്നു'.

 

A post shared by Sushmita Sen (@sushmitasen47) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com