ആദ്യ പ്രണയം ആരോടായിരുന്നു? അത് അജയ് ദേവഗണിനോടല്ലെന്ന് വെളിപ്പെടുത്തി കാജോള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th November 2017 04:45 PM |
Last Updated: 10th November 2017 04:47 PM | A+A A- |

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് കാജോള്‍. താരത്തിന്റെ ഒാരോ ബിഗ് സ്‌ക്രീന്‍ റിലീസിനായും കാത്തിരിക്കുന്ന ഒരുപാട് ആരാധകര്‍ ബോളിവുഡ് ലോകത്തുണ്ട്.
സിനിമാ ലോകത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരോധകരോട് പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ സ്വകാര്യ ജീവിതം എന്നും ആരാധകരില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തലുമായാണ് കാജോള്‍ ട്വിറ്ററിലെത്തിയത്.
ആരോടായിരുന്നു തന്റെ ആദ്യ പ്രണയം എന്നാണ് കാജോള്‍ തുറന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാലത് അജയ് ദേവ്ഗണ്‍ അല്ല. തന്റെ ആദ്യ കാറിനോടായിരുന്നു ആദ്യ പ്രണയമെന്നാണ് കാജോള്‍ പറയുന്നത്.