ഷെയിംലെസ് സെല്‍ഫിക്ക് ശേഷം സാരിയില്‍ കൂടുതല്‍ സുന്ദരിയായി ഫാതിമ സന; അധിക്ഷേപങ്ങളില്‍ തളരില്ല

നേരിട്ട അധിക്ഷേപങ്ങള്‍ തന്നെ തളര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് സന വീണ്ടും സാരിയുടുത്തുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്
ഷെയിംലെസ് സെല്‍ഫിക്ക് ശേഷം സാരിയില്‍ കൂടുതല്‍ സുന്ദരിയായി ഫാതിമ സന; അധിക്ഷേപങ്ങളില്‍ തളരില്ല

കടല്‍ത്തീരത്ത് സ്വിമ്മിങ് സ്യൂട്ടില്‍ ഇരിക്കുന്ന ഫോട്ടോ ഇട്ടായിരുന്നു ദംഗല്‍ ഫെയിം ഫാതിമ സന ഷെയ്ഖ ആദ്യം മത ഭ്രാന്തന്മാരുടെ ആക്രമണത്തിന് ഇരയായത്. പിന്നീട് വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി തവണ സന ട്രോളുകള്‍ക്ക് ഇരയായി കൊണ്ടിരുന്നു. 

ഫോട്ടോ ഇടുന്നതിന് മുന്‍പ് തന്നെ വരാനിടയുള്ള ട്രോളുകള്‍ മുന്നില്‍ കണ്ടായിരുന്നു സാരിയുടുത്തുള്ള സെല്‍ഫിക്ക് ഷെയിംലെസ് സെല്‍ഫിയെന്ന സന തലക്കെട്ട് കൊടുത്തത്. അന്ന് നേരിട്ട അധിക്ഷേപങ്ങള്‍ തന്നെ തളര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് സന വീണ്ടും സാരിയുടുത്തുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 

ചുവപ്പ് സാരിയില്‍ സനയുടെ ചെറിയ ചിരി കൂടി എത്തുന്നതോടെ ഫോട്ടോ കൂടുതല്‍ ബ്രൈറ്റാവുന്നു. വസ്ത്രധാരണത്തില്‍ തന്റെ രീതി മാറ്റില്ലെന്ന് വ്യക്തമാക്കുകയാണ് സാരിയില്‍ കൂടുതല്‍ സുന്ദരിയായി വന്ന് സന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com