സിനിമാ സെറ്റുകളിലെ അടുപ്പങ്ങള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നത് വരെ മാത്രമുള്ളതെന്ന് അറിയില്ലായിരുന്നു ; നര്‍ഗീസ് ഫക്‌റി 

എന്റെയും എനിക്ക് ചുറ്റുമുള്ളവരുടെയും ജീവിതം മാറ്റി മറിച്ചത് ഇംതിയാസ് അലി 
സിനിമാ സെറ്റുകളിലെ അടുപ്പങ്ങള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നത് വരെ മാത്രമുള്ളതെന്ന് അറിയില്ലായിരുന്നു ; നര്‍ഗീസ് ഫക്‌റി 

ഇംതിയാസ് സംവിധാനം ചെയ്ത് റണ്‍ബീര്‍ കപൂര്‍ നായകനായ റോക്‌സ്റ്റാര്‍ റിലീസ് ആയതിന്റെ ആറാം വര്‍ഷത്തില്‍ തന്റെ ആദ്യ ചിത്രത്തേകുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടി നര്‍ഗീസ് ഫക്‌റി. റോക്‌സ്റ്റാറിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നര്‍ഗിസ് ഈ ചിത്രത്തിന് മുമ്പ് അഭിനയമോഹം മനസ്സില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ഇംതിയാസാണ് തന്റെ ജീവിതത്തിലെ ഈ വഴിതിരിവിന് കാരണമെന്നും പറഞ്ഞു. റോക്‌സ്റ്റാറിന്റെ കഥ കേട്ടപ്പോള്‍ വളരെയധികം ഇഷ്ടമാകുകയും അത് തന്റെ മനസ്സിനേയും ഹൃദയത്തെയും വളരെയധികം സ്പര്‍ശിക്കുകും ചെയ്‌തെന്ന് താരം പറഞ്ഞു. 

എന്നാല്‍ ഇംതിയാസുമായോ സിനിമയില്‍ തന്നോടൊപ്പം അഭിനയിച്ച മറ്റ് താരങ്ങളുമായോ ഷൂട്ടിംഗ് സമയത്തുണ്ടായിരുന്ന അടുപ്പം തുടര്‍ന്നുകൊണ്ട് പോകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും നര്‍ഗീസ് പറയുന്നു.  'റോക്‌സ്റ്റാര്‍ റിലീസ് ആയതിന് ശേഷം ആരുമായും സംസാരിച്ചിട്ട് പോലുമില്ല. സിനിമാ സെറ്റുകളിലെ അടുപ്പങ്ങള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതുവരെ മാത്രമുളളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു', നര്‍ഗീസ് പറഞ്ഞു. 

ഈ ചിത്രത്തില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ഒരു പുതിയ സാഹസത്തെകുറിച്ചുളള ചിന്തകളായിരുന്നു എന്റെ മനസ്സ് മുഴുവന്‍. അച്ചന്റെയും അമ്മയുടെയും സംസ്‌കാരം പരിചയപ്പെടാമെന്നതായുരുന്നു എന്റെ മനസ്സില്‍ അപ്പോള്‍. നോര്‍ത്ത് ഇന്ത്യയിലും ചെക് റിപബ്ലിക്കിലുമായായിരുന്നു റോക്‌സ്റ്റാറിന്റെ ചിത്രീകരണം (നര്‍ഗീസിന്റെ അച്ഛന്റെ നാട് പാകിസ്താനും അമ്മയുടെത് ചെക്ക് റിപബ്ലിക്കുമാണ്). അതുകൊണ്ടുതന്നെ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു - നര്‍ഗീസ് പറഞ്ഞു.

റോക്‌സ്റ്റാറിന്റെ ഷൂട്ടിംഗ് തന്റെ ജീവിതത്തില്‍ ഒന്നിലധികം മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ഇത്ര മനോഹരമായ ഒരു ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതിന് ഇംതിയാസിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും നര്‍ഗീസ് പറയുന്നു. ഇത്തരത്തിലൊരു സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്തത് വഴി എന്നെയും എന്റെ ചുറ്റുമുള്ള ഒരുപാട് പേരുടെയും ജീവിതമാണ് ഇംതിയാസ് മാറ്റിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ സംവിധായകന്റെയും ചിത്രത്തിന്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരുടെയും സന്തോഷത്തെകുറിച്ചായിരുന്നു എന്റെ ചിന്ത. ഞാന്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ഈ സിനിമയ്ക്ക് ശേഷം ഇന്ത്യയില്‍ താമസിക്കുമെന്നുപോലും എനിക്ക് ചിന്തയുണ്ടായിരുന്നില്ല. ഈ സിനിമയ്‌കൊടുവല്‍ മറ്റൊരു രാജ്യത്തേക്ക് പുതിയ അനുഭവങ്ങള്‍ക്കായി ഞാന്‍ പോകുമെന്നായിരുന്നു കരുതിയിരുന്നത് - നര്‍ഗീസ് പറഞ്ഞു    

റോക്‌സ്റ്റാറിന് ശേഷം മദ്രാസ് കഫേ, ഹൗസ്ഫുള്‍ 3 പോലെയുള്ള ബോളിവുഡ് ചിത്രങ്ങളിലും നര്‍ഗീസ് അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com