ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിംചേംബര്‍

തങ്ങളുടെ സിനിമകള്‍ എടുക്കാത്ത ചാനലുകളുടെ പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിംചേംബര്‍

ചലച്ചിത്ര താരങ്ങള്‍ ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേമ്പര്‍. അവാര്‍ഡ് നിശകളില്‍ വിതരണക്കാര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണിത്. ഇക്കാര്യം സംഭബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.

തിയേറ്ററിലെ പ്രകടനം കണക്കിലെടുത്ത് സാറ്റലൈറ്റ് എടുക്കാന്‍ ചാനലുകള്‍ തീരുമാനിച്ചതോടെ നിരവധി ചിത്രങ്ങളാണ് ചാനലുകളില്‍ പ്രക്ഷേപണം ചെയ്യാനാകാത്ത അവസ്ഥയിലിരിക്കുന്നത്. അതുകൊണ്ട് തങ്ങളുടെ സിനിമകള്‍ എടുക്കാത്ത ചാനലുകളുടെ പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

ഈ വര്‍ഷം ഇതുവരെ നാല്‍പതില്‍ താഴെ സിനിമകള്‍ക്ക് മാത്രമാണ് സാറ്റലൈറ്റ് വിറ്റുപോയത്. ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. പരസ്യവരുമാനമടക്കമുള്ളവ കൈവശപ്പെടുത്തി ഇവര്‍ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് തിയേറ്ററുടമകള്‍ ആരോപിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം സെന്‍സേഷനല്‍ ആക്കി എന്നാരോപിച്ച് കഴിഞ്ഞ മിക്ക താരങ്ങളും ഓണസീസണില്‍ ചാനലുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിം ചേംബറിന്റെ അടുത്ത നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com