ഒടുവില്‍ സൗബിന്‍ ആ വെള്ളാരം കണ്ണുകളുള്ള പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് താഴെ എഴുതി- എന്‍ഗേജ്ഡ് 

ദുബായില്‍ പഠിച്ച് വളര്‍ന്ന കോഴിക്കോട് സ്വദേശിനി ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയാവുന്നത്.
ഒടുവില്‍ സൗബിന്‍ ആ വെള്ളാരം കണ്ണുകളുള്ള പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് താഴെ എഴുതി- എന്‍ഗേജ്ഡ് 

മലയാള സിനിമയുടെ യുവസംവിധായകനും നടനുമായി തിളങ്ങി നില്‍ക്കുകയാണ് സൗബിന്‍ ഷാഹിര്‍. താരത്തിന്റെ വിവാഹക്കാര്യത്തെക്കുറിച്ച് പലരും ചോദിക്കുമ്പോള്‍ വധുവാകാന്‍ പോകുന്നയാളെക്കുറിച്ച് വ്യക്തമായ മറുപടിയൊന്നും ലഭിച്ചിരുന്നില്ല. എങ്കിലിതാ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രമടക്കം വിവാഹമുറപ്പിച്ച കാര്യം സൗബിന്‍ അറിയിച്ചിരിക്കുകയാണ്.

ദുബായില്‍ പഠിച്ച് വളര്‍ന്ന കോഴിക്കോട് സ്വദേശിനി ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയാവുന്നത്. വിവാഹത്തെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സൗബിന്‍ പറഞ്ഞിരിക്കുകയാണ്.

വെള്ളാരംകണ്ണുള്ള ജാമിയയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പിന്നാലെയാണ് വിവാഹനിശ്ചയം കഴിഞ്ഞ കാര്യം താരം പറയുന്നത്. ഇരുവരുടെയും വിവാഹം എന്നാണെന്നതിനെ കുറിച്ചൊന്നും ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ല. 

സഹസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ പലതിലും കഴിവ് തെളിയിച്ചയാളാണ് സൗബിന്‍. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം പറവയും സൂപ്പര്‍ ഹിറ്റായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com