കന്നിചിത്രത്തിനായി സാറാ അലി ഖാന്‍ തയ്യാര്‍, കാണാം താരപുത്രിയുടെ വര്‍ക്കൗട്ട് വീഡിയോ  

പൈലേറ്റ്‌സ് സ്റ്റുഡിയോയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കന്നിചിത്രത്തിനായി സാറാ അലി ഖാന്‍ തയ്യാര്‍, കാണാം താരപുത്രിയുടെ വര്‍ക്കൗട്ട് വീഡിയോ  

സുഷാന്ത് സിങ് രാജ്പുതിനോപ്പം കേദര്‍നാഥ് എന്ന വമ്പന്‍ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി കഠിനമായ പരിശീലനത്തില്‍ തന്നെയാണ് താരം. സാറയുടെ ജിം വര്‍ക്കൗട്ട് വീഡിയോ തന്നെയാണ് തെളിവ്. പൈലേറ്റ്‌സ് സ്റ്റുഡിയോയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഗ്ലൂട്ടിയല്‍ മസിലുകള്‍ക്കും തുടയുടെ അകത്തേ പേശികള്‍ക്കും കാലിന്റെ മുന്‍വശത്തുള്ള നാല് പേശികള്‍ക്കും വേണ്ടിയുള്ളതാണ്. സ്ഥിരത നേടുന്നതിന് സഹായകവുമാണ് ഈ വര്‍ക്കൗട്ട്.

ബോളിവുഡിലെ സാറയുടെ അരങ്ങേറ്റചിത്രമാണ് കേദര്‍നാഥ്. 2013ലെ കേദര്‍നാഥ് പ്രളയത്തിന്റെ പശ്ചാതലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഈ ദുരന്തം അവിടുത്തെ ആളുകളില്‍ ഉണ്ടാക്കിയ ആഘാതമാണ് കാണിക്കുക. യഥാര്‍ത്ഥ സംഭവകഥയിലേക്ക് പ്രണയവും കലര്‍ത്തിയാണ് ചിത്രം ഒരുക്കുന്നത്. എക്താ കപൂറാണ് കേദര്‍നാഥ് നിര്‍മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com