ഗ്ലാമറസ് വേഷങ്ങള്‍ക്കായി തടി കുറയ്ക്കുമോ? മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വിദ്യയുടെ കിടിലന്‍ മറുപടി 

തുമാരി സുല്ലുവെന്ന വിദ്യയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷണ്‍ പരിപാടിക്ക് പങ്കെടുക്കുന്നതിനിടെയാണ് താരത്തിന് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടിവന്നത്.
ഗ്ലാമറസ് വേഷങ്ങള്‍ക്കായി തടി കുറയ്ക്കുമോ? മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വിദ്യയുടെ കിടിലന്‍ മറുപടി 

സ്വന്തം ആശയങ്ങള്‍ അത് എന്ത് തന്നെയാണെങ്കിലും തുറന്നടിക്കാന്‍ ധൈര്യം കാട്ടിയിട്ടുള്ള നടിയാണ് വിദ്യാബാലന്‍. മറ്റ് ബോളിവുഡ് താരങ്ങളില്‍ നിന്ന് വിദ്യയെ വേറിട്ട് നിര്‍ത്തുന്നതും ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിദ്യയുടെ ഈ നിലപാടാണ്. പക്ഷെ അത്മവിശ്വാസം നിറഞ്ഞ പ്രതികരണങ്ങള്‍ നല്‍കുകയും കരിയറില്‍ നേട്ടങ്ങള്‍ക്ക് പിന്നാലെ നേട്ടങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്ന താരം ഒരുപക്ഷെ ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. 'വിദ്യ ഗ്ലാമറസ് വേഷങ്ങള്‍ക്കായി വണ്ണം കുറയ്ക്കുന്നതിനെകുറിച്ച് ചിന്തിക്കുന്നുണ്ടോ അതോ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ ചെയ്യുന്നത് തുടരുമോ? വിദ്യയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉയര്‍ത്തിയ ചോദ്യം ഇതായിരുന്നു. ചോദ്യം കേട്ട് വിദ്യ ഞെട്ടി. പക്ഷെ കൃത്യമായ മറുപടി ' ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതില്‍ വളരെയധികം സന്തുഷ്ടയാണ്. നിങ്ങളെപോലുള്ളവരുടെ കാഴ്ചപാട് മാറ്റാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ലതായിരിക്കും', ചോദ്യത്തിന് മറുപടിയായി വിദ്യ പറഞ്ഞു. 

നവംബര്‍ 17ന് തീയറ്ററുകളിലെത്തുന്ന തുമാരി സുല്ലുവെന്ന വിദ്യയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷണ്‍ പരിപാടിക്ക് പങ്കെടുക്കുന്നതിനിടെയാണ് താരത്തിന് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടിവന്നത്. ഇതിനുമുമ്പും സമാനമായ ഉള്ളടക്കത്തോടുകൂടിയുള്ള ചോദ്യങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തിട്ടുള്ള വിദ്യ ഇത്തവണയും അത്തരത്തില്‍ തന്നെ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com